
ഈ വർഷം കൂടുതൽ പെട്രോൾ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്.ഡീസൽ കാറുകളുടെ വിലയിലെ വർദ്ധനവും മെട്രോ നഗരങ്ങളിൽ അവയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന കർശനമായ നിരോധനങ്ങളും കാരണം അവയുടെ ആവശ്യകത കുറഞ്ഞു വരികയാണ്. സമീപ വർഷങ്ങളിൽ പെട്രോൾ- ഡീസൽ വിലയിലെ വ്യത്യാസം ഗണ്യമായി കുറഞ്ഞു എന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്
ടാറ്റ സഫാരി
2021 ഫെബ്രുവരിയിൽ പുറത്തിറക്കിയ ടാറ്റ സഫാരിക്ക് നിലവിൽ 15,49,990 രൂപ (എക്സ്-ഷോറൂം) മുതൽ വിലയുണ്ട്. എന്നാൽ ഇതിൽ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ഇല്ല. ഹാരിയറിലേത് സമാനമായ 1.5-ലിറ്റർ ടർബോചാർജ്ഡ് ഡയറക്ഷൻ ഇഞ്ചക്ഷൻ എഞ്ചിനും ട്രാൻസ്മിഷൻ ഓപ്ഷനുകളും ടാറ്റ മോട്ടോഴ്‌സ് സഫാരി പെട്രോൾ നൽകണം. ഹാരിയർ പെട്രോളും സഫാരി പെട്രോളും ഒരേസമയം കമ്പനി ഈ വർഷാവസാനം പുറത്തിറക്കിയേക്കും.
ടാറ്റ ഹാരിയർ
2019 ജനുവരിയിൽ ലോഞ്ച് ചെയ്ത് ആറ് വർഷത്തിന് ശേഷം, ടാറ്റ ഹാരിയറിന് ഒടുവിൽ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ലഭിക്കാൻ പോവുകയാണ്. 5,000 ആർപിഎമ്മിൽ 170 പിഎസ് കരുത്തും 2,000-3,500 ആർപിഎമ്മിൽ 280 എൻഎം ടോർക്കും വികസിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡയറക്ഷൻ ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിനാണ് ടാറ്റ മോട്ടോഴ്സ് വികസിപ്പിച്ചിരിക്കുന്നത്. ഹാരിയറിൽ കമ്പനി ഈ എഞ്ചിൻ വാഗ്ദാനം ചെയ്യും. നിലവിലെ വിലയായ 14,99,990 (എക്സ്-ഷോറൂം) നിന്നും വളരെ കുറവാണ് അതിൻ്റെ പ്രാരംഭ വില.
ടാറ്റ സിയറ
ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, VW ടൈഗൂൺ, സ്കോഡ കുഷാഖ്, ഹോണ്ട എലിവേറ്റ് എന്നിവയുമായി പുതിയ ടാറ്റ സിയറ നേരിട്ട് മത്സരിക്കും. 1990 കളിലെ ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയുടെ രൂപത്തിൽ റീഡിസൈൻ ചെയ്ത് ആധുനിക ലോകത്തിനായി പുറത്തിറക്കുന്ന ഇതിൽ 1.5 ലിറ്റർ ക്രയോജെറ്റ് ഡീസൽ എഞ്ചിൻ മാത്രമല്ല, 1. 2 ലിറ്റർ റെവോട്രോൺ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 1.2 ലിറ്റർ ഹൈപ്പീരിയൻ ടർബോചാർജ്ഡ് ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിനും ലഭ്യമാകും.
1.2-ലിറ്റർ റെവോട്രോൺ എഞ്ചിൻ 88.2 kW ഉം 170 Nm ടോർക്കും ഉത്പാദിപ്പിക്കും, 1.2-ലിറ്റർ ഹൈപ്പീരിയൻ എഞ്ചിൻ 91.9 kW ഉം 225 Nm ടോർക്കും ഉത്പാദിപ്പിക്കും. 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള രണ്ട് പെട്രോൾ എഞ്ചിനുകളും ടാറ്റ മോട്ടോഴ്‌സ് വാഗ്ദാനം ചെയ്തേക്കാം. 2025 ൻ്റെ രണ്ടാം പകുതിയിൽ അടുത്ത തലമുറ സിയറ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
Tata’s New petrol models