
ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ലഭിച്ചിരിക്കുകയാണ് ടെസ്ലയുടെ സൈബര്‍ ട്രക്കിന്. നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ നടത്തുന്ന ക്രാഷ് ടെസ്റ്റുകളിലാണ് സൈബര്‍ ട്രക്കിന് റേറ്റിങ്ങ് ലഭിച്ചത്. ഡ്രൈവറിന്റെ സുരക്ഷയ്ക്ക് ഫൈവ് സ്റ്റാറും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫോര്‍ സ്റ്റാറും നേടാന്‍ സൈബര്‍ട്രക്കിന് സാധിച്ചു. ടെസ്ലയുടെ സൈബര്‍ ട്രക്കിന് വലിയ രീതിയിലുളള ആഘാതങ്ങളെ പോലും തടയാന്‍ സാധിക്കുന്നുണ്ട് എന്നാണ് ക്രാഷ് ടെസ്റ്റിലൂടെ വ്യക്തമാകുന്നത്.
നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ എന്നത് അമേരിക്കയിലെ മോട്ടോര്‍ വാഹന, റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ഗവണ്‍മെന്റ് ഏജന്‍സിയാണ്. ഇന്ത്യന്‍ വാഹനങ്ങള്‍ക്ക് വേണ്ടി രാജ്യത്തെ ഭാരത് NCAP പോലെ തന്നെയാണിത്, ഈ ഏജന്‍സി വഴി ടെസ്ലയുടെ മോഡല്‍ X, മോഡല്‍ Y എന്നിവ മുമ്പ് പരീക്ഷിച്ചതില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കാന്‍ സാധിച്ചു.
വെറും 2.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സൈബര്‍ ട്രക്കിന് കഴിയുമെന്നും ഒറ്റ ചാര്‍ജില്‍ 800 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് ടെസ്ല അവകാശപ്പെടുന്നത്.
tesla cybertruck got 5 star rating