മാറ്റങ്ങളോടെ ടിയാ​ഗോ ഇവി എത്തി; കെട്ടിലും മട്ടിലും തകർപ്പൻ

0

ടിയാഗോയുടേയും ടിയാഗോ ഇവിയുടേയും 2025 മോഡലുകൾ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. സ്റ്റൈലിങിലും ഫീച്ചറുകളിലും മാറ്റങ്ങളുമായി സാങ്കേതികവിദ്യക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് ടിയാഗോ, ടിയാഗോ ഇവി മോഡലുകൾ ഒരുക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ചെറുകാർ വിപണിയിൽ കൂടുതൽ മികച്ച മത്സരത്തിന് സാധിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ പ്രതീക്ഷ. ടാറ്റ ടിയാഗോ പെട്രോൾ മോഡലിന്റെ വില അഞ്ചു ലക്ഷം രൂപ മുതൽ 7.20 ലക്ഷം രൂപ വരെയാണ്. സിഎൻജിയിലേക്കു വരുമ്പോൾ വില ആറു ലക്ഷം മുതൽ 8.20 ലക്ഷം രൂപ വരെയാവും. ടിയാഗോ ഇവിയുടെ വില ആരംഭിക്കുന്നത് 7.99 ലക്ഷം മുതലാണ്. ഉയർന്ന ടിയാഗോ ഇവി മോഡലിന് 11.14 ലക്ഷം രൂപയാണ് വില.

എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി, XZ, XZ പ്ലസ് എന്നിങ്ങനെ അഞ്ച് മോഡലുകളാണ് ടിയാഗോ പെട്രോൾ മോഡലിലുള്ളത്. XZ മോഡലിനെ അടിസ്ഥാനമാക്കി എൻആർജി ക്രോസ്ഓവർ ഓപ്ഷനുമുണ്ട്. ഇവിയിൽ എക്‌സ്ഇ, എക്‌സ്ടി, XZ പ്ലസ് എന്നിവയാണ് ടിയാഗോ ഇവിയിലെ മൂന്നു മോഡലുകൾ.

ടിയാഗോയിലും ടിയാഗോ ഇവിയിലും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 10.25 ഇഞ്ച് ഫ്‌ളോട്ടിങ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഇതിൽ പ്രധാന ഇന്റീരിയർ മാറ്റം. ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ പിന്തുണയുമുണ്ട്. ഗ്രേ- ബെയ്ജ് ഡാഷ്‌ബോർഡും ഡ്യുവൽ ടോൺ സീറ്റ് അപ്പോൾസ്ട്രിയും പുതുരൂപത്തിലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മാറ്റങ്ങളാണ്.

Tiago EV arrives with changes

LEAVE A REPLY

Please enter your comment!
Please enter your name here