Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് തിരിഞ്ഞ് ഇന്ത്യക്കാർ; ഇവി വിപണയിൽ പൊന്നുവിളയിച്ച് കമ്പനികളും; ഈ ജനപ്രിയ ഇവികൾ ഇവയാണ്

പെട്രോൾ വാഹനങ്ങളുടെ വില കുതിച്ചുയരുന്ന കാലഘട്ടത്തിൽ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് തിരിയുകയാണ് ഇന്ത്യയിലെ ഉപഭോക്താക്കൾ. അതിനാൽ തന്നെ ഇലക്ട്രിക്ക് വാഹന വിപണി കുതിച്ചുയരുകയാണ്. ർഘദൂര യാത്രകള്‍ക്ക് ഫോസില്‍ അധിഷ്ഠിത വാഹനങ്ങളും നഗരത്തിരക്കില്‍ വലുപ്പം കുറഞ്ഞതും മികച്ച ഇന്ധനക്ഷമത നല്‍കുന്നതുമായ വൈദ്യുത കാറുകളും തിരഞ്ഞെടുക്കുന്നവരുടെ എണ്ണം തുടർച്ചയായി കൂടുകയാണ് എന്നുള്ളതാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ടാറ്റ മോട്ടോഴ്സ്, നിസാൻ മോട്ടോഴ്സ്, എം. ജി ഹെക്ടർ തുടങ്ങിയവയുടെ ചെറു കാറുകളാണ് തിരക്ക് കൂടിയ പട്ടണങ്ങളിലും വലിയ നഗരങ്ങളിലും നിരത്തിലെ താരങ്ങളാകുന്നത്. അതസമയം ആഡംബര വിപണിയില്‍ കിയയും മേഴ്സിഡസ് ബെൻസും ബി.എം.ഡബ്ലിയുവുമെല്ലാം ഉപഭോക്തൃപ്രീതി നേടുന്നു.

ഉപഭോക്താക്കളുടെ മനം കീഴടക്കുന്ന പ്രധാന ഇലക്‌ട്രിക് കാർ മോഡല്‍ എം. ജി ഹെക്ടറിന്റെ കോമറ്റാണ്. ഏതൊരു തിരക്കിനിടയിലും കൊണ്ടു നടക്കാൻ കഴിയുന്നതിനൊപ്പം പാർക്കിംഗ് എളുപ്പമാണെന്നതും കൊമറ്റിനെ നഗരങ്ങളില്‍ പ്രിയങ്കരമാക്കുന്നു. മികച്ച റൈഡിംഗ് ക്വാളിറ്റിയും മോഡേണ്‍ ലുക്കുമുള്ള കോമറ്റില്‍ ചെറിയ ബാറ്ററിയാണുള്ളത്. ആയിരം കിലോ മീറ്റർ യാത്ര ചെയ്യുന്നതിനുള്ള ചെലവ് 519 രൂപയെന്നാണ് കമ്ബനിയുടെ വാഗ്ദാനം. ബേസ് മോഡലിന് 6.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. നാല് വേരിയന്റുകളുണ്ട്. ഫുള്‍ ഓപ്ഷന്റെ വില 8.8 ലക്ഷം രൂപയാണ്.

ആകർഷകമായ ഫീച്ചറുകളും അധിക സൗകര്യങ്ങളുമായി നഗരങ്ങളിലെ ചെറുകാർ ഉപഭോക്താക്കള്‍ക്ക് ആവേശം പകരാനാണ് ടാറ്റ മോട്ടോഴ്സ് ടിയാഗോയുടെ നവീകരിച്ച മോഡല്‍ അവതരിപ്പിക്കുന്നത്. പവർഫുള്‍ ബാറ്ററിയും മികച്ച റേഞ്ചുമാണ് പ്രധാന ശക്തി. 24 കിലോവാട്ട് ബാറ്ററിയും 315 കിലോമീറ്റർ റേഞ്ചുമുള്ള അടിസ്ഥാന മോഡലും 19 കിലോവാട്ട് ബാറ്ററിയും 250 കിലോമീറ്റർ റേഞ്ചുമുള്ള രണ്ട് മോഡലുകളാണ് ടിയാഗോ ഇലക്‌ട്രിക്കിലുള്ളത്. വില 7.99 ലക്ഷം മുതല്‍ 11.89 ലക്ഷം രൂപ വരെയാണ്.

അത്യാഡംബര വിഭാഗത്തില്‍ ജനപ്രിയത ഏറെ നേടുന്ന വൈദ്യുതി കാറാണ് കിയ ഇ. വി6. കിയയുടെ ഇന്ത്യയിലെ ആദ്യ ഇലക്‌ട്രിക് മോഡലാണിത്. ഹ്യൂണ്ടായ് ഗ്രൂപ്പിന്റെ ഇ ജി.എം.പി പ്ളാറ്റ്ഫോമില്‍ ഒരുക്കിയിട്ടുള്ള കിയ ഇ.വി6 77.4 കിലോവാട്ട് ബാറ്ററിയുമായാണ് എത്തുന്നത്. വണ്ടിയുടെ റേഞ്ച് 528 കിലോമീറ്ററാണ്. വില 60.95 ലക്ഷം രൂപ മുതല്‍ 65.95 ലക്ഷം രൂപ വരെയാണ്ഫ്രാൻസിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ സിട്രോണിന്റെ എസ്. യു. വിയായ ഇസി3 ഇ. വി ചെറുകുടുംബങ്ങള്‍ക്ക് അനുയോജ്യമായ മോഡലാണ്. താങ്ങാവുന്ന വിലയും സുഖകരമായ യാത്രയും വാഹനത്തിന് ആരാധകരെ കൂട്ടുന്നു. വിശാലമായ അകത്തളവും മികച്ച ഡിസൈനും അധിക ആകർഷണമാണ്. പത്ത് ലക്ഷം രൂപയ്ക്ക് താഴെയാണ് വില.

Exit mobile version