1000 കിലോവാട്ട് ചാര്‍ജിങ് ; വിപ്ലവകരമായ നേട്ടം കൈവരിച്ച് ബിവൈഡി

0

ഇലക്ട്രിക്ക് വാഹന ശ്രേണിയിൽ പല തരത്തിലുള്ള പരീക്ഷങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി വാഹന ചാര്‍ജിങ്ങിനെടുക്കുന്ന സമയം മണിക്കൂറില്‍ നിന്ന് മിനിറ്റുകളായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. അത്തരത്തിൽവിപ്ലവകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ചൈനീസ് കമ്പനിയായ ബിവൈഡി.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 1000 കിലോവാട്ട് ചാര്‍ജിങ് വേഗതയുള്ള സൂപ്പര്‍ ഇ-പ്ലാറ്റ്‌ഫോം ഓള്‍ ന്യൂ ഇലക്ട്രിക് ആര്‍കിടെക്ചറാണ് ബിവൈഡി ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം വെറും അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ബാറ്ററിയും ബിവൈഡി വികസിപ്പിച്ചിട്ടുണ്ട്. ടെസ്‌ല നിര്‍മിച്ചിട്ടുള്ള വി4 ചാര്‍ജറിനെക്കാള്‍ ഇരട്ടി വേഗത്തില്‍ ചാര്‍ജിങ് സാധ്യമാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പുതുതായി വികസിപ്പിച്ച ഫ്‌ളാഷ് ചാര്‍ജ് എന്ന് വിശേഷിപ്പിക്കുന്ന ബ്ലേഡ് ബാറ്ററിയില്‍ ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് സംവിധാനമാണ് ഉപയോഗിക്കുന്നത്.

എന്നാല്‍, ഈ ബാറ്ററിയുടെ ഭാരവും ശേഷിയും നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. അതിവേഗ ചാര്‍ജിങ് സംവിധാനത്തില്‍ പോലും ബാറ്ററിയുടെ ചൂട് നിയന്ത്രിക്കാനാകുമെന്നാണ് ബിവൈഡി അവകാശപ്പെടുന്നത്. ബാറ്ററിയുടെ ശേഷിയെ അപേക്ഷിച്ച് 10 ഇരട്ടിവരെ ചാര്‍ജ് സപ്ലേയാണ് ഈ സംവിധാനത്തില്‍ സാധ്യമാക്കുന്നത്.

ബിവൈഡിയുടെ പുതിയ ഹാന്‍ എല്‍ സെഡാന്‍, ടാങ് എല്‍ എസ്.യു.വി, മോഡലുകളിലായിരിക്കും ഈ സാങ്കേതികവിദ്യ ആദ്യമായി നല്‍കുന്നത്. ഈ മോഡലുകള്‍ എത്തുന്നതിന് മുന്നോടിയായി അതിവേഗം ചാര്‍ജിങ് സാധ്യമാകുന്ന 4000 സൂപ്പര്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ചൈനയിലുടനീളം സ്ഥാപിക്കുമെന്നാണ് ബിവൈഡി ഉറപ്പുനല്‍കുന്നത്.

ഇലക്ട്രിക് വാഹന വിപണിയില്‍ ബിവൈഡിക്ക് കൂടുതല്‍ കരുത്തേകുന്ന നീക്കമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പുതുതായി എത്തുന്ന ടാങ് എല്‍, ഹാന്‍ എല്‍ ഇലക്ട്രിക് മോഡലുകളില്‍ റിയര്‍ ആക്‌സിലില്‍ 788 എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന മോട്ടോറും മുന്നില്‍ 312 എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന മോട്ടോറുമാണ് നല്‍കുന്നത്. 1100 എച്ച്.പിയായിരുന്നും ഈ വാഹനങ്ങള്‍ ഉത്പാദിപ്പിക്കുന്ന സംയോജിത കരുത്ത്.

BYD got new record

LEAVE A REPLY

Please enter your comment!
Please enter your name here