പെട്രോൾ അടിക്കും വേ​ഗത്തിൽ ചാർജ് ചെയ്യാം; അതിശയിപ്പിക്കുന്ന ചാർജിങ്ങ് ടെക്നോളജിയുമായി ബി.വൈ.ഡി

0

ചൈനീസ് വാഹന നിർമ്മാണ കമ്പനിയായ ബി.വൈ.ഡി, പമ്പുകളിൽ നിന്നും ഇന്ധനം നിറക്കുന്ന വേഗതയിൽ അവരുടെ ഏറ്റവും പുതിയ അൾട്രാ ഫാസ്റ്റ് ചാർജിങ് സംവിധാനം അവതരിപ്പിച്ചു. ചൈനയിലെ ഏറ്റവും വലിയ വൈദ്യുത നിർമ്മാതാക്കളായ ബി.വൈ.ഡി, തങ്ങളുടെ ഫ്ലാഷ് ചാർജറുകൾക്ക് അഞ്ച് മുതൽ എട്ട് മിനിറ്റിനുള്ളിൽ വാഹനത്തെ പൂർണമായും ചാർജ് ചെയ്യാൻ കഴിയുമെന്ന് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ചൈനയിലുടനീളം 4,000ത്തിലധികം പുതിയ ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായും ബി.വൈ.ഡി പറഞ്ഞു.

വാഹനം ചാർജ് ചെയ്യുന്നതിനുള്ള സമയമാണ് പലരേയും വൈദ്യുത വാഹങ്ങൾ വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. പക്ഷെ ചൈനയിലെ വാഹനപ്രേമികൾ ഈയൊരു സമയത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതുകൊണ്ട് തന്നെ കഴിഞ്ഞവർഷം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹൈബ്രിഡ് വാഹങ്ങളുടെ വിൽപന 40% വർധിച്ചു.

മേരിക്കൻ വൈദ്യുത വാഹനമായ ടെസ്‌ലയുടെ ഓഹരി വില ഇന്നലെ 4.8% ഇടിഞ്ഞതോടെ ടെസ്‌ല ചൈനയിൽ തകർച്ച ഭീഷണി നേരിടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ബി.വൈ.ഡിയുടെ ഇത്തരത്തിലുള്ളൊരു മുന്നേറ്റം. ബി.വൈ.ഡി മോഡലുകളായ ഹാൻ എൽ, ടാങ് എൽ വേരിയന്റുകളുടെ പരിഷ്‌ക്കരിച്ച പതിപ്പിന്റെ പ്രീ-ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു.

Can be charged as fast as petrol; BYD comes with amazing charging technology

LEAVE A REPLY

Please enter your comment!
Please enter your name here