
ഇലക്ട്രിക് വാഹന സ്രെണിയിൽ വൻ മാറ്റമാണ് നടക്കുന്നത്. പെട്രോൾ, ഡീസൽ കാറുകളോടുള്ള പ്രിയം പോലെ തന്നെ ഇലക്ട്രിക് കാറുകൾക്കും ഡിമാൻഡ് ഏറെയാണ്. എന്നാൽ ബജറ്റ് ഫ്രണ്ട്‌ലി അല്ലാത്തതും ചാർജിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വെല്ലുവിളിയാകുന്നത്.
എന്നാൽ അത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് ചൈനീസ് ഓട്ടോമൊബൈൽ കമ്പനിയായ ബെസ്റ്റ്യൂൺ. അവർ പുറത്തിറക്കിയ ചെറുകാറായ ഷിയോമിയുടെ ഒറ്റചാർജിൽ 1200 കിലോമീറ്റർ വരെ സഞ്ചരിക്കും. നാലുലക്ഷം മുതൽ ആറുലക്ഷം വരെയാണ് വില. കമ്പനി വികസിപ്പിച്ചെടുത്ത പ്രത്യേക ബാറ്ററിയാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് തന്നെയാണ് വിലയിലും കുറവ് വരാൻ കാരണം. അതേസമയം മികച്ച പ്രവർത്തന ക്ഷമത ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു.
നിലവിൽ പ്രധാന വിപണി ചൈനയാണെങ്കിലും ഇന്ത്യയിലും വിൽപ്പന ഉണ്ടാകുമെന്നാണ് സൂചന. എയ്റോ ഡൈനാമിക് വീലുകളാണ് മറ്റൊരു ആകർഷണം. കാറിന് കൂടുതൽ റേഞ്ച് കിട്ടുന്നതിന് കാരണവും ഇതുതന്നെയാണ്.
ബോക്സി രൂപം ആയതിനാൽ കാര്യമായ വലിപ്പവും തോന്നിക്കും. 2700-3000 എംഎം ആണ് വീൽ ബേസ്. ഡ്യുവൽ ടോൺ ഡാഷ് ബോർഡുകളുടെ സൗന്ദര്യം ആരെയും ആകർഷിക്കും. വലിയ ടച്ച് സ്ക്രീൻ മറ്റൊരു പ്ലസ് പോയിന്റാണ്. മൂന്ന് വാതിലുകളാണ് ഷിയോമിക്കുള്ളത്. സുരക്ഷയ്ക്കായി ഡ്രൈവർ സൈഡ് എയർബാഗുമുണ്ട്.
bestune ev cars in india