ബി.വൈ.ഡി സീലയണ്‍ 7 പ്രീമിയം എസ്യുവിയുടെ ഫീച്ചർ അറിയാം

0

ബിവൈഡി (BYD) ഇന്ത്യയിലെ തങ്ങളുടെ നാലാമത്തെ ഉല്‍പ്പന്നമായ സീലയണ്‍ 7 പ്രീമിയം എസ്യുവിയുടെ വില പ്രഖ്യപിച്ചിരുന്നു. 2025 ഓട്ടോ എക്സ്പോയിലാണ് കമ്പനി ഈ മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്. അതേസമയം ദിവസം തന്നെ കമ്പനി കാറിന്റെ ബുക്കിംഗും ആരംഭിച്ചിരുന്നു. പ്രീമിയം, പെര്‍ഫോമന്‍സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സീലയണ്‍ പുറത്തിറങ്ങിയിരിക്കുന്നത്. 48.9 ലക്ഷം രൂപയാണ് കാറിന്റെ പ്രാരംഭ വില. ഇവിയുടെ ടോപ്-സ്പെക്ക് വേരിയന്റിന് 54.9 ലക്ഷം രൂപ വരെയാണ് വില. മാര്‍ച്ച് 7 മുതല്‍ ഡെലിവറി ആരംഭിക്കാനിരിക്കുന്ന പ്രീമിയം ഇവി ഇതിനോടകം 1000 ബുക്കിംഗുകള്‍ വാരിക്കൂട്ടിയതായി കമ്പനി അറിയിച്ചു.

താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 70000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ബുക്ക് ചെയ്യാവുന്നതാണ്. കോസ്മോസ് ബ്ലാക്ക്, അറ്റ്ലാന്റിസ് ഗ്രേ, അറോറ വൈറ്റ്, ഷാര്‍ക്ക് ഗ്രേ എന്നിവയുള്‍പ്പെടെ നാല് എക്സ്റ്റീരിയര്‍ ഷേഡുകളില്‍ ബിവൈഡി സീലയണ്‍ 7 ഇലക്ട്രിക് ക്രോസ്ഓവര്‍ വാഗ്ദാനം ചെയ്യുന്നു. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 70000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ബുക്ക് ചെയ്യാവുന്നതാണ്. കോസ്മോസ് ബ്ലാക്ക്, അറ്റ്ലാന്റിസ് ഗ്രേ, അറോറ വൈറ്റ്, ഷാര്‍ക്ക് ഗ്രേ എന്നിവയുള്‍പ്പെടെ നാല് എക്സ്റ്റീരിയര്‍ ഷേഡുകളില്‍ ബിവൈഡി സീലയണ്‍ 7 ഇലക്ട്രിക് ക്രോസ്ഓവര്‍ വാഗ്ദാനം ചെയ്യുന്നു. 15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇവിയുടെ ക്യാബിനില്‍ ഉള്ളത്.

ഇതിനുപുറമെ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, കണക്റ്റഡ് കാര്‍ ടെക്, മെമ്മറി ഫംഗ്ഷനോടു കൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഫ്ലോട്ടിംഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍ഷെയ്ഡുള്ള പനോരമിക് ഗ്ലാസ് റൂഫ്, 50W വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഹെഡ്-അപ്പ്-ഡിസ്പ്ലേ, പവര്‍ഡ് ടെയില്‍ഗേറ്റ്, വെഹിക്കിള്‍-ടു-ലോഡ് (V2L) ഫംഗ്ഷന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.സേഫ്റ്റിയുടെ കാര്യത്തിലും ബിവൈഡി ഇലക്ട്രിക് എസ്യുവി മികച്ച് നില്‍ക്കുന്നു. 11 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് സീലയണ്‍ 7.

byd sealion 7 features

LEAVE A REPLY

Please enter your comment!
Please enter your name here