
ഇലക്ട്രിക്ക് വാഹന രംഗത്ത് ഇന്ത്യൻ മാർക്കറ്റ് പിടിക്കാനൊരുങ്ങി മാരുതി സുസുക്കി. 2030-ഓടെ ഇ വി വിഭാഗത്തിൽ പുതിയ മോഡൽ ഇന്ത്യൻ നിരത്തിലിറക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി സ്ഥിതികരിച്ചിട്ടില്ല.
ഈ പുതിയ വാഹന ശ്രേണിയിൽ എർട്ടിഗ എംപിവിയുടെ ഇലക്ട്രിക് പതിപ്പുമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഒരു സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമാണ് ഇലക്ട്രിക് എസ്‌യുവിയെ പിന്തുണയ്ക്കുന്നത്.
ബിവൈഡിയുടെ ബ്ലേഡ് സെൽ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കുന്ന 49kWh, 61kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് ഈ ഇവി ലഭ്യമാകുക. ഫ്രണ്ട്-ആക്‌സിൽ മൗണ്ടഡ് മോട്ടോറുകളുള്ള ഈ രണ്ട് ബാറ്ററികളും യഥാക്രമം 143bhp ഉം 173bhp ഉം പവർ നൽകുന്നു.
ഉയർന്ന-സ്പെക്ക് പതിപ്പ് 500 കിലോമീറ്ററിൽ കൂടുതൽ (MIDC) വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായി, റെനോ, നിസ്സാൻ തുടങ്ങിയ കമ്പനികളും വരും വർഷങ്ങളിൽ ചെറിയ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കും.
മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ, മാരുതി ഇ വിറ്റാര ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര ബിഇ 6, ടാറ്റ കർവ്വ് ഇവി, എംജി ഇസഡ്എസ് ഇവി എന്നിവയ്‌ക്കെതിരെ മത്സരിക്കും. പ്രീമിയം, നെക്‌സ എക്‌സ്‌ക്ലൂസീവ് ഓഫറായിരിക്കും ഇത്, അടിസ്ഥാന വേരിയന്റിന് 17 ലക്ഷം രൂപ മുതൽ ഉയർന്ന വേരിയന്റിന് 22.50 ലക്ഷം രൂപ വരെയും വില പ്രതീക്ഷിക്കുന്നു.
ertiga ev on road price and details