
വൈദ്യുത വാഹനങ്ങളെ കുറിച്ചുള്ള പ്രധാന ആശങ്ക പരിമിതമായ റേഞ്ച് എന്നതാണ്. ഈ ഭയം നീക്കംചെയ്യുന്നതിനായി ടാറ്റാ നെക്‌സോൺ ഇവി, കർവ്വ് ഇവി പോലുള്ള മികച്ച മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്. എആഎഐ സാക്ഷ്യപ്പെടുത്തിയതനുസരിച്ച്, കർവ്വ് ഇവിക്ക് 489 മുതൽ 502 കിലോമീറ്റർ വരെ റേഞ്ചുണ്ട്. നെക്‌സോൺ ഇവി 350 മുതൽ 425 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നു, അതിലൂടെ റേഞ്ച് ആശങ്ക ഇല്ലാതെ യാത്ര നടത്താൻ കഴിയും.
ഫാസ്റ്റ് ചാർജിംഗ് സൗകര്യത്താൽ ബാറ്ററി 10% മുതൽ 80% വരെ ചാർജ്ജ് ചെയ്യാൻ വെറും 40 മിനിറ്റ് മാത്രം മതിയാകും. കർവ്വ് ഇവി 70 കിലോവാട്ട് ചാർജർ ഉപയോഗിച്ച് 15 മിനിറ്റിനുള്ളിൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ഉപഭോക്തൃ പെരുമാറ്റത്തിലും ഇവികൾ വലിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. 2024-ൽ 47% ഉപയോക്താക്കൾ പ്രതിദിനം 75 കിലോമീറ്ററിലധികം വാഹനമോടിച്ചപ്പോൾ, 2020-ൽ ഈ നിരക്ക് 13% മാത്രം ആയിരുന്നു. ഇതിലൂടെ ഇവികൾ നഗരയാത്രകൾക്ക് മാത്രമെന്ന് ഉള്ള തെറ്റിദ്ധാരണ പൊളിയുന്നു.
വിലയെക്കുറിച്ചുള്ള തെറ്റിദ്ധാരണയും ടാറ്റാ ഇവി മാറ്റിമറിച്ചിരിക്കുന്നു. നെക്‌സോൺ ഇവിയും കർവ്വ് ഇവിയും മുൻനിര ഐസിഇ (ICE) വാഹനങ്ങൾക്ക് തുല്യമായ വിലയിലാണ് ലഭ്യമാകുന്നത്. പ്രാദേശികവൽക്കരണവും സാങ്കേതിക പുരോഗതിയും ഉപയോഗപ്പെടുത്തി, ടാറ്റാ ഇവി ഈ മോഡലുകൾ കൂടുതൽ ആകർഷകമാക്കുകയാണ്. കൂടുതൽ ഫീച്ചറുകൾ ഉൾക്കൊള്ളിച്ച ഈ മോഡലുകൾ ഇ വി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുകൾ നൽകുന്നു.
കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ്, നിശബ്‍ദവും ശക്തിയേറിയതുമായ ഡ്രൈവിങ് അനുഭവം എന്നിവ ഇവികളുടെ പ്രധാന ഗുണങ്ങളാണ്. ഒരു ഉപഭോക്താവിന് വൈദ്യുത വാഹനത്തിലൂടെ പരമ്പരാഗത ഇന്ധന വാഹനങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷത്തിനുള്ളിൽ 4.2 ലക്ഷത്തിൽ അധികം ലാഭിക്കാൻ സാധിക്കും.
don’t have to worry about low range mileage; This is the magic presented by Tata