വരുന്നു ഇലക്ച്രിക്ക് ഓട്ടോയുമായി ഹ്യൂണ്ടായി; കൈകോർക്കുന്നത് ടി.വി.എസുമായി

0

ഹ്യൂണ്ടായിയുടെ ഇലക്ട്രിക്ക് ഓട്ടോ ഇന്ത്യയിലേക്ക് എത്തുന്നു, ടി.വിഎസുമായി കൈകോർത്താണ് ഓട്ടോ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്.
സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും അമ്പരപ്പിക്കുന്നതുമായി വാഹനങ്ങള്‍ വിപണിയിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ടിവിഎസ് കൊറിയന്‍ വാഹന ഭീമനുമായി കൈകോര്‍ക്കാനൊരുങ്ങുന്നത്. നഗര ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായി ഹ്യുണ്ടായിയുമായി കൈകോര്‍ക്കുന്നതില്‍ അഭിമാനമാണുള്ളതെന്ന് ടിവിഎസ്സിന്റെ ഗ്രൂപ്പ് സ്ട്രാറ്റജി വിഭാഗം തലവന്‍ ശരദ് മിശ്ര .

ആഗോള വാഹന വിപണിയിലെ ഹ്യുണ്ടായിയുടെ പ്രവര്‍ത്തന പരിചയവും സാങ്കേതിക പരിജ്ഞാനവുമടക്കം പ്രയോജനപ്പെടുത്താനാണ് നീക്കം. നഗര ഗതാഗതത്തിന് ഉതകുന്ന വാഹനങ്ങളുടെ രൂപകല്‍പ്പനയിലം എന്‍ജിനിയറിങ്ങിലും സാങ്കേതികവിദ്യയിലും പുതിയ കല്‍വെപ്പ് നടത്താനാകുമെന്നാണ് ടിവിഎസ്സിന്റെ പ്രതീക്ഷ. ഇന്ത്യന്‍ നഗരങ്ങളിലെ ഭാവിയിലെ ഗതാഗതസംവിധാനങ്ങള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള വാഹനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് ഹ്യുണ്ടായിയും അവകാശപ്പെടുന്നു. മുച്ചക്ര വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിലും നാലുചക്ര വാഹനങ്ങളുടെ മേഖലയിലടക്കം ആഗോള പങ്കാളിത്തത്തിനുമാണ് ടിവിഎസ്സുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഹ്യുണ്ടായി പറയുന്നത്.

ഹ്യുണ്ടായി രൂപകല്‍പ്പനചെയ്ത ഇലക്ട്രിക് മുച്ചക്ര വാഹനത്തില്‍ വീല്‍ചെയര്‍ വയ്ക്കാനായി സ്ഥലംകണ്ടെത്താന്‍ സീറ്റ് മടക്കിവെക്കാനുള്ള സൗകര്യം അടക്കമുള്ളവയാണ് ഉള്ളത്. ഇടുങ്ങിയ ഇന്ത്യന്‍ നഗരവീഥികളിലൂടെ അനായാസം സഞ്ചരിക്കാന്‍ കഴിയുംവിധം വീതി കുറച്ചാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന മൊബിലിറ്റി എക്‌സ്‌പോയില്‍ സന്ദര്‍ശകരുടെ മനംകവരുകയാണ് വാഹനം.

LEAVE A REPLY

Please enter your comment!
Please enter your name here