ഇന്ത്യയിൽ ആദ്യമായി ബാറ്ററി കാർ അവതരിപ്പിച്ച ഹ്യൂണ്ടായി ഇവിയുമായി എത്തുന്നു; ആദ്യം എത്തുക ദക്ഷിണ കൊറിയയിൽ

0
62

പെട്രോൾവില റോക്കറ്റ് വേ​ഗത്തിൽ കുതിച്ച കാലത്ത് ഇന്ത്യയിൽ ബാറ്ററി വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചവരാണ് ഹ്യുണ്ടായി.
ഇന്ത്യയില്‍ ആദ്യം ഇലക്ട്രിക് കാര്‍ പുറത്തിറക്കിയ നേട്ടവും കമ്പനി നേടിയെടുത്തു. കോന ഇവിയിലൂടെ ഈ വിഭാഗത്തിലേക്ക് ഇറങ്ങിയെങ്കിലും കാര്യമായ വിജയം നേടിയെടുക്കാന്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ക്ക് സാധിച്ചില്ല. പക്ഷേ വിദേശ രാജ്യങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കി ഹിറ്റടിച്ചവരാണിവര്‍. ഈ നിരയിലേക്ക് പുത്തനൊരു മോഡല്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബ്രാന്‍ഡ്. ഈ മാസം അവസാനം സ്വന്തം നാടായ ദക്ഷിണ കൊറിയയില്‍ നടക്കുന്ന ബുസാന്‍ ഇന്റര്‍നാഷണല്‍ മൊബിലിറ്റി ഷോയില്‍ ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ കോംപാക്ട് ഇലക്ട്രിക് വാഹനം പുറത്തിറക്കും.

കുറഞ്ഞ വിലയും കിടിലന്‍ റേഞ്ചുമാണ് വണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. അവതരണത്തിന് മുന്നോടിയായി ഇവിയുടെ ആദ്യ ടീസറും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇന്‍സ്റ്റര്‍ എന്ന് വിളിക്കപ്പെടുന്ന മോഡല്‍ കൊറിയയില്‍ വില്‍ക്കുന്ന കാസ്പറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹ്യുണ്ടായി ഇന്‍സ്റ്റര്‍ എന്ന പേര് അന്താരാഷ്ട്ര വിപണികളില്‍ ഉപയോഗിക്കുമെങ്കിലും ഇന്ത്യയില്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പേര് മറ്റൊന്നായിരിക്കും. കൂടാതെ ‘ഇന്നോവേറ്റീവ്’, ‘ഇന്റ്റിമേറ്റ്’ എന്നീ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കോംപാക്ട് ഇലക്ച്രിക് കാര്‍ നിര്‍മിച്ചിരിക്കുന്നത്.
സിംഗിള്‍ ചാര്‍ജില്‍ ഇന്‍സ്റ്റര്‍ 400 കിലോമീറ്ററിലധികം റേഞ്ച് നല്‍കാന്‍ പ്രാപ്തമായിരിക്കുമെന്നാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബാറ്ററി, മോട്ടോര്‍ സവിശേഷതകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 20,000 യൂറോയില്‍ താഴെ അതായത് ഏകദേശം 18 ലക്ഷം രൂപയില്‍ താഴെയായിരിക്കും വില വരികയെന്നാണ് സൂചന.

കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയെല്ലാം വണ്ടിയിലുണ്ടാവും. ഹ്യുണ്ടായ് പറയുന്നതനുസരിച്ച് ഡ്രൈവിംഗ് റേഞ്ചിലും സാങ്കേതികവിദ്യയിലും സുരക്ഷാ സവിശേഷതകളിലും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ ഇന്‍സ്റ്റര്‍ തയാറെടുക്കുമ്പോള്‍ റേഞ്ചിന്റെ കാര്യത്തിലും ഇലക്ട്രിക് കാര്‍ നിരാശപ്പെടുത്തില്ല

LEAVE A REPLY

Please enter your comment!
Please enter your name here