ഫാമിലി ട്രിപ്പിന് ഇണങ്ങിയ വാഹനവുമായി മഹീന്ദ്ര ഉടനെത്തും; 500 കിലോമീറ്റർ മൈലേജെന്ന് സൂചന

0

മഹേന്ദ്ര XEV 7e ഇക്കഴിഞ്ഞ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മോഡലിന്റെ ഔദ്യോഗിക അരങ്ങേറ്റം നടന്നില്ല. ഇപ്പോഴിതാ വാഹനത്തിന്റെ അവതരണം അധികം വൈകാതെയുണ്ടാവുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. BE 6, XEV 9e എന്നിവയ്ക്കുള്ള ശക്തമായ ഡിമാന്റ് നിറവേറ്റുന്നതിലാണ് മഹീന്ദ്ര നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വൈദ്യുതീകരിച്ച XUV700 എസ്യുവി 2025 മധ്യത്തോടെയോ ഈ വര്‍ഷം അവസാനത്തോടെയോ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. XUV.e8 എന്ന കണ്‍സെപ്റ്റില്‍ നിന്നാണ് മഹീന്ദ്ര XEV 7e ഇവിയുടെ ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. XEV 9e ഇവിയുടെ ഫ്യൂച്ചറിസ്റ്റിക് രൂപത്തിന് വിപരീതമായി XEV 7e കൂടുതല്‍ പരമ്പരാഗത ഡിസൈനിലായിരിക്കും ഒരുങ്ങുകയെന്ന് ഇതെല്ലാം സൂചന നല്‍കുന്നു.

വലിയൊരു 7-സീറ്റര്‍ ഇലക്ട്രിക് കാര്‍ ചെറിയ വിലയില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മഹീന്ദ്ര XEV 7e ഇവി നല്ലൊരു ഓപ്ഷനാണ്. ഇവിയുടെ ഉള്‍വശത്ത് ട്രിപ്പിള്‍-സ്‌ക്രീന്‍ സജ്ജീകരണം ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

mahindra new family car

LEAVE A REPLY

Please enter your comment!
Please enter your name here