ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ! ഇലക്ട്രിക്ക് വാഹനരം​ഗത്തേക്ക് മാരുതിയും; കുഞ്ഞൻ ഇവി അടുത്തവർഷം; എതിരാളി ടിയാ​ഗോ

0
49

ഇലക്ട്രിക് വാഹനവിപണയിലെ ടാറ്റ ടിയാ​ഗോയുടെ കുതിച്ചുചാട്ടം തടയിടാൻ കുഞ്ഞൻ ഇവിയെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി സുസൂക്കി, ഈ ശ്രേണിയിലെ ആദ്യ വാഹനം അടുത്ത വാർഷത്തോെടെ നിരത്തിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. . അല്‍പ്പം വൈകിയിട്ടുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ തുടരെ എത്തിക്കുമെന്ന സൂചനയാണ് മാരുതി സുസുക്കി നല്‍കിയിട്ടുള്ളത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രാദേശികമായി വികസിപ്പിച്ചിട്ടുള്ള കെ-ഇ.വി. പ്ലാറ്റ്‌ഫോമിലായിരിക്കും ഇ.ഡബ്ല്യു.എക്‌സ് നിര്‍മിക്കുന്നത്.
വാഹനം എപ്പോള്‍ അവതരിപ്പിക്കുമെന്നത് സംബന്ധിച്ച് നിര്‍മാതാക്കള്‍ സൂചനകള്‍ നല്‍കിയിട്ടില്ലെങ്കിലും 2026-ഓടെ എത്തിയേക്കുമെന്നാണ് കണക്കുകൂട്ടലുകള്‍. ടാറ്റ ടിയാഗോ ഇലക്ട്രിക്കിന് പുറമെ, സിട്രോണ്‍ ഇ.സി.3, എം.ജി. കോമറ്റ് ഇ.വി. മോഡലുകളും മാരുതി സുസുക്കി ഇ.ഡബ്ല്യു.എക്‌സിന്റെ എതിരാളികളുടെ പട്ടികയിലുണ്ട്.

ഈ വാഹനത്തിന്റെ വരവും വിദൂരമല്ലെന്ന സൂചന നല്‍കി സുസുക്കി ഇ.ഡബ്ല്യു.എക്‌സിന് ഇന്ത്യയില്‍ ഡിസൈന്‍ പകര്‍പ്പ് അവകാശം നേടിയിരിക്കുകയാണ് മാരുതി സുസുക്കി. ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് സുസുക്കി കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ആദ്യ ഇലക്ട്രിക് വാഹനം എത്തുന്നത് മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് ആണെങ്കിലും രണ്ടാമത്തെ മോഡല്‍ ടിയാഗോ ഇ.വി. കൈവശം വെച്ച് ആസ്വദിക്കുന്ന ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here