രണ്ടര മണിക്കൂറിൽ ഫുൾ ചാർജ്; വിലയോ തുച്ഛം, ​ഗുണമോ മെച്ചം; പുതിയ ഇവിയുമായി എത്തി ബാറ്ററി!

0

സ്റ്റോറി എന്ന ഇലക്ട്രിക് സ്‌കൂട്ടറിലൂടെ ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ച് പറ്റിയവരാണ് ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാറ്ററി. ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ഒരു ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുകയാണ് ബാറ്ററി. ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യന്‍ വിപണിയിലെത്തിച്ച ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേര് ലോവ്+ എന്നാണ്. 69999 രൂപ മുതലാണ് ഈ സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്. എക്സ്ഷോറൂം വിലകളാണിത്. അഞ്ച് പ്രീമിയം നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. സ്റ്റാര്‍ലൈറ്റ് ബ്ലൂ, സ്റ്റോമി ഗ്രേ, ഐസ് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, പേള്‍ വൈറ്റ് എന്നിവയാണ് സ്‌കൂട്ടറിലെ കളര്‍ ഓപ്ഷനുകള്‍.

ബാറ്ററി ലോവ്+ ഒരു സ്പോര്‍ട്ടി, മിനിമലിസ്റ്റിക് ഡിസൈനിലാണ് വരുന്നത്. മെച്ചപ്പെട്ട ദൃശ്യപരതയ്ക്കായി എല്‍ഇഡി ഡ്യുവല്‍ ലാമ്പുകളും ഇതില്‍ നല്‍കിയിരിക്കുന്നു. 12 ഇഞ്ച് അലോയ് വീലുകളിലാണ് ഈ സ്‌കൂട്ടര്‍ ഓടുക. ഡിസൈനിലുള്ള ഈ ശ്രദ്ധ വിശാലമായ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സഹായിക്കും. ഈ പുത്തന്‍ ഇവി ഇക്കോ, കംഫര്‍ട്ട്, സ്പോര്‍ട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇക്കോ മോഡില്‍ പരമാവധി വേഗത മണിക്കൂറില്‍ 35 കിലോമീറ്ററും റേഞ്ച് 90 കിലോമീറ്ററുമാണ്. അതേസമയം കംഫര്‍ട്ട് മോഡില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ പോകാം. പക്ഷേ റേഞ്ച് ഫുള്‍ചാര്‍ജില്‍ 75 കിലോമീറ്ററായി കുറയും. സ്പോര്‍ട്സ് മോഡില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ പായാമെങ്കിലും റേഞ്ച് ഫുള്‍ചാര്‍ജില്‍ 60 കിലോമീറ്റര്‍ മാത്രമേ ലഭിക്കൂ.

ലോവ്+ ഇവിയില്‍ 2kWh അമോറോണ്‍ ബാറ്ററി പായ്ക്കാണ് കമ്പനി ഘടിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം 13-amp ചാര്‍ജറും ലഭിക്കും. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്ന IP67 റേറ്റഡ് ബാറ്ററിയും ചാര്‍ജറുമാണ് ഇതിന് ലഭിക്കുന്നത്. 21700 സെല്ലുകള്‍ (5Ah) ഉപയോഗിക്കുന്ന ബാറ്ററി ക്വിക് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. 2 മണിക്കൂര്‍ 50 മിനിറ്റ് സമയം കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാനാകും. കമ്പനി ബാറ്ററിക്കും ചാര്‍ജറിനും 3 വര്‍ഷത്തെ വാറണ്ടി വാഗ്ദാനം ചെയ്യുന്നുണ്ട്.

new electric scooter with good mileage

LEAVE A REPLY

Please enter your comment!
Please enter your name here