ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒലയുടെ ബൈക്കുകൾ പുറത്തിറങ്ങി; വിപണയിൽ കരുത്തരാകും ഇവർ

0

ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒലയുടെ ബൈക്കുകൾ പുറത്തിറങ്ങി. റോഡ്സ്റ്റർ എക്സ് സീരീസുകളിലുള്ള മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. റോഡ്സ്റ്റർ എക്സ്, റോഡ്സ്റ്റർ എക്സ് പ്ലസ് വേരിയന്റുകളിലായി അഞ്ച് ബാറ്ററി പാക്ക് ഓപ്ഷനുകളാണുള്ളത്.
റോഡ്സ്റ്റർ എക്സിൽ മൂന്ന് ബാറ്ററി പാക്ക് വേരിയന്റുകളും എക്സ് പ്ലസിൽ രണ്ടും. സ്കേലബിൾ എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോമിലാണ് ബൈക്കുകളുടെ നിർമാണം. 74,999 രൂപ മുതലാണ് എക്സ് ഷോറൂം വില. മാർച്ച് പകുതിയോടെ വാഹനം വിതരണം ചെയ്യാനാണ് ഒല പദ്ധതിയിട്ടിരിക്കുന്നത്.

2.5 കിലോവാട്ട് മോഡലിന് 144 കിലോമീറ്ററാണ് റേഞ്ച്. 3.5, 4.5 മോഡലുകൾക്ക് യഥാക്രമം 201, 259 എന്നിങ്ങനെയാണ് കമ്പനി റേഞ്ച് അവകാശപ്പെടുന്നത്. 2.5 കിലോവാട്ട് മോഡലിന് 105 കിലോമീറ്ററും 3.5, 4.5 മോഡലുകൾക്ക് 118 ഉം ആണ് ഉയർന്ന വേ​ഗത.ഇക്കോ, നോർമൽ, സ്പോർട്സ് എന്നീ മൂന്ന് റൈഡ് മോഡുകളുണ്ട്. 4.3 ഇഞ്ച് എൽ സി.ഡി ഡിസ്പ്ലേയും ലഭിക്കും. സിൽവർ, ബ്ലൂ, ​ഗ്രീൻ, വൈറ്റ് നിറങ്ങളിൽ വാഹനം സ്വന്തമാക്കാം.

9.1 കിലോവാട്ടുള്ള റോഡ്സ്റ്റർ എക്സ് പ്ലസിന് 501 കിലോമീറ്ററും 4.5 വേരിയന്റിന് 259 ഉം ആണ് റേഞ്ച്. ഇക്കോ, നോർമൽ, സ്പോർട്സ് എന്നീ മൂന്ന് റൈഡ് മോഡുകളും ഉണ്ട്. 125 ആണ് ഉയർന്ന വേ​ഗത. 4.3 ഇഞ്ച് എൽ.സി.ഡി ഡിസ്പ്ലേ, അഡ്വാൻസ്ഡ് റീജൻ ബ്രേക്കിങ്, ക്രൂയിസ് കൺട്രോൾ, റിവേഴ്സ് മോഡ് എന്നീ ഫീച്ചറുകൾ ഉണ്ട്.കളർ ഓപ്ഷനുകൾ റോഡ്സ്റ്റർ എക്സിന് സമാനമാണ്. കൂടാതെ, സെ​ഗ്മെന്റിൽ ആദ്യമായി ബ്രേക്ക് ബൈ വയർ സംവിധാനത്തോടെയാണ് വാഹനത്തിന്റെ വരവ്. സിം​ഗിൾ ചാനൽ എ.ബി.എസും ഉണ്ട്.

ola electric bike

LEAVE A REPLY

Please enter your comment!
Please enter your name here