
റോഡ്‌സ്റ്റര്‍ എക്‌സ് സീരീസില്‍ ഇലക്ട്രിക് ബൈക്കുകള്‍ നിരത്തിലെത്തിച്ച് ഓല. 74,999 രൂപ മുതല്‍ വില വരുന്ന അഞ്ച് മോഡലുകളാണ് ഓല സി.ഇ.ഒ ഭവീഷ് അഗര്‍വാള്‍ പുറത്തിറക്കിയത്. അടുത്തിടെ അവതരിപ്പിച്ച മൂന്നാം തലമുറ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാറ്റ്‌ഫോമിലാണ് റോഡ്‌സ്റ്ററിന്റെയും നിര്‍മാണം. മാര്‍ച്ച് പകുതിയോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഹോണ്ട യൂണികോണ്‍, ഹീറോ സ്‌പ്ലെണ്ടര്‍ തുടങ്ങിയ അതികായന്മാര്‍ മേയുന്ന സെഗ്‌മെന്റിലേക്ക് പുതിഅതിഥിയുടെ വരവ്. ഇന്റേണല്‍ കമ്പസ്റ്റ്ഷ്യന്‍ എഞ്ചിന്‍ യുഗത്തിന് അന്ത്യമായെന്നും ഇനി ഇലക്ട്രിക് യുഗമാണെന്നുമുള്ള മാര്‍ക്കറ്റിംഗ് രീതി തന്നെ ഇതിന് ഉദാഹരണം. പെട്രോള്‍ ബൈക്കുകള്‍ക്ക് പ്രതിമാസം 4,000 രൂപ വരെ ചെലവിടേണ്ടി വരുമ്പോള്‍ ഇ.വിയാണെങ്കില്‍ 500 രൂപക്ക് കാര്യം നടക്കുമെന്നാണ് ഓല പറയുന്നത്. പെട്രോള്‍ വാഹനങ്ങളേക്കാള്‍ കുറഞ്ഞ വിലയില്‍ ഇലക്ട്രിക് ബൈക്കുകള്‍ നിരത്തിലെത്തിച്ച് വിപണി പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഓലയെന്ന് വ്യക്തം.
ola roadster on road