ഇലക്ട്രിക് ബൈക്ക് രംഗത്ത് ചുവടുറപ്പിച്ച റെവോൾട്ട് മോട്ടോഴ്സ് പുതിയ റെവോൾട്ട് RV1 എന്ന ഇലക്ട്രിക് കമ്യൂട്ടർ ബൈക്കിന്റെ തുടക്കം കുറിച്ചു. ഈ ബൈക്ക് രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്: RV1 ₹84,990 രൂപയ്ക്കും, RV1+ ₹99,990 രൂപയ്ക്കുമാണ് വില (എക്സ്ഷോറൂം വിലകൾ).
വ്യാപകമായ ലാഭം വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ, പെട്രോൾ ബൈക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 95 ശതമാനം ചെലവ് ലാഭം നൽകുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം.രണ്ട് മോഡലുകളും നാലു കളർ ഓപ്ഷനിൽ ലഭ്യമാകും. മോഡലിന്റെ ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെന്നും 499 രൂപയുടെ ടോക്കൺ തുക നൽകിയാണ് ബുക്കിംഗ് നടത്താനാകുന്നതെന്നും അറിയിച്ചിട്ടുണ്ട്. ഡെലിവറികൾ ഉടൻ തന്നെ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.
RV1 മോഡൽ 250 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിവുള്ളതാണ്, ഇത് സാധാരണ കമ്യൂട്ടർ ബൈക്കുകളുടെ 150 കിലോ ഗ്രാം വഹിക്കുന്ന ശേഷിയേക്കാൾ കൂടുതലാണ്. ബൈക്കിൽ വീതിയേറിയ ടയേഴ്സും, ഇരട്ട ഡിസ്ക് ബ്രേക്കുകളും ഉൾപ്പെടുന്ന സവിശേഷതകളുണ്ട്. ബൈക്കിന് അനേകം സ്പീഡ് മോഡുകളും, റിവേഴ്സ് മോഡും, 6 ഇഞ്ച് LCD ഡിസ്പ്ലേയും, LED ഹെഡ്ലൈറ്റും, ബിൽറ്റ്-ഇൻ ചാർജറും പോർട്ടബിൾ ബാറ്ററിയും ലഭ്യമാണ്.
Revolt RV1 electric bike details