റോയൽ എൻഫീൽഡിൻ്റെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ” ഫ്ലൈയിംഗ് ഫ്ളീ FFC6 “

0

റോയൽ എൻഫീൽഡ് തങ്ങളുടെ ഇലക്‌ട്രിക് ഡിവിഷനെ ഫ്ലൈയിംഗ് ഫ്ളീ എന്ന് പേരിട്ടു . 1940 WWII കാലത്ത് റോയൽ എൻഫീൽഡ് പുറത്തിറക്കിയ ഫ്ലയിംഗ് ഫ്ലീ മോട്ടോർസൈക്കിളിൽ നിന്നാണ് ഈ പേരിന്റെ പ്രചോദനം ഉൾക്കൊണ്ടത്.

ഈ പുതിയ ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ മോട്ടോർസൈക്കിൾ ” ഫ്ലൈയിംഗ് ഫ്ളീ FFC6 ” എന്ന് കമ്പിനി പേരിട്ടിരിക്കുന്നത് , ഇത് 2026 ൻ്റെ തുടക്കത്തിൽ വിൽപ്പനയ്‌ക്കെത്തും. എഫ്എഫ്‌സി 6 ൻ്റെ രൂപകൽപ്പന ആധുനികരീതിയിൽ ഉള്ളതാണ് , എന്നാൽ റോയൽ എൻഫീൽഡിൻ്റെ ഭൂതകാലത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് .FFC6 ൻ്റെ ഫ്രണ്ട് സസ്പെൻഷൻ കാണുമ്പൊൾ തന്നെ ഇത് മനസിലാകും.ഇലക്ട്രിക് മോട്ടോർസൈക്കിളിൽ 1930-കളിലെ ഡിസൈൻ സ്റ്റാൻഡേർഡായ അലുമിനിയം ഗിർഡർ ഫോർക്ക് ആണ് ഉപയോഗിചിരിക്കുന്നത്.എന്നാൽ FFC6-ലെ എല്ലാം ഒന്നും പഴയരീതിയിൽ ഉള്ളതല്ല , കനംകുറഞ്ഞ ഫോർജർ അലുമിനിയം ഫ്രെയിം ഈ മോട്ടോർസൈക്കിളിനെ നഗരത്തിൽ എളുപ്പത്തിൽ കൊണ്ട് നടക്കാൻ എളുപ്പമാക്കും .ബാറ്ററി പാക്കിന് ഒപ്റ്റിമൽ കൂളിംഗ് ഉറപ്പാക്കാൻ ക്ലീവറിൽ എയറോഡൈനാമിക്സ് ഉപയോഗിച്ചിരിക്കുന്നത് .

റോയൽ എൻഫീൽഡ് തങ്ങളുടെ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളിനായി ബെസ്‌പോക്ക് സോഫ്റ്റ്‌വെയർ വികസിപ്പിച്ചതായി അറിയിച്ചു. ത്രോട്ടിൽ, ബ്രേക്ക്, റീജൻ എന്നിവ മോഡുലേറ്റ് ചെയ്യാൻ സിസ്റ്റം ഒരു വെഹിക്കിൾ കൺട്രോൾ യൂണിറ്റ് ഉപയോഗിക്കുന്നു.

FFC6-ൻ്റെ ഇലക്ട്രിക് മോട്ടോർ, ബാറ്ററി റേഞ്ച്, ചാർജിംഗ് എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങൾ റോയൽ എൻഫീൽഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here