ഇനി ട്രാഫിക്കൊക്കെ സിംപിൾ; സിംപിള്‍ വൺ എസ് ഇലക്ട്രിക് സ്കൂട്ടർ പുറത്തിറങ്ങി

0

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ സിംപിള്‍ എനര്‍ജിയുടെ പുതിയ മോഡലായ സിംപിള്‍ വൺ എസ് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു. നിർത്തലാക്കിയ സിപിംൾ വൺ എന്ന മോഡലിനേക്കാളും കൂടുതൽ ഫീച്ചറുകളുമായാണ് സിംപിള്‍ വൺ എസ് എത്തിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 181കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 1,39,999 രൂപ മുതലാണ് എക്സ്ഷോറൂം വില.

11.39 എച്ച്.പി (8.5kW) പവറും 72 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറും 3.7kWh ഫിക്സ്ഡ് ബാറ്ററിയുമാണുള്ളത്. ഇക്കോ, റൈഡ്, ഡാഷ്, സോണിക്ക് എന്നീ നാല് റൈഡ് മോഡുകളുമുണ്ട്. സോണിക്ക് മോഡിലിട്ടാൽ പൂജ്യത്തിൽനിന്ന് നൂറ് കിലോമീറ്റർ വേ​ഗത കൈവരിക്കാൻ വേണ്ടത് 2.55 സെക്കൻഡ് മാത്രമാണ്. 105 കിലോമീറ്ററാണ് ഉയർന്ന വേ​ഗത. ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റത്തോടൊപ്പം ടേൺ ബൈ ടേൺ നാവി​ഗേഷൻ, ആപ്പ് ഇന്റ​ഗ്രേഷൻ, ഓവർ ദി എയർ അപ്ഡേറ്റ്സ് എന്നിവയും ഉണ്ട്.ഫൈൻഡ് മൈ വോയിസ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, റീജെനറേറ്റീവ് ബ്രേക്കിങ്, റാപ്പിഡ് ബ്രേക്കിങ് സിസ്റ്റം, പാർക്ക് അസിസ്റ്റ്, 5G ഇ-സിം, വൈ ഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവ പ്രധാന സവിശേഷതകളാണ്.

Simple One electric scooter high performance with eco-friendly

LEAVE A REPLY

Please enter your comment!
Please enter your name here