ഇലക്ട്രിക്ക് വാഹനങ്ങൾക്ക് കുത്തനെ വില കുറച്ച് ടാറ്റ; കാരണം ഇതാണ്

0

ഫെസ്റ്റിവല്‍ ഓഫ് കാര്‍സ്’ ആഘോഷത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) തകര്‍പ്പന്‍ വിലയില്‍ വാങ്ങാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ടിയാഗോ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ മോഡലുകളില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിലയും ആനുകൂല്യങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ പ്രഖ്യാപനത്തിലൂടെ ടാറ്റ നെക്‌സോണ്‍ ഇവിയുടെ വില വെറും 12.49 ലക്ഷം രൂപയായി ബ്രാന്‍ഡ് കുറച്ചു. അതേസമയം പഞ്ച് ഇവി 9.99 ലക്ഷത്തിനും വീട്ടിലെത്തിക്കാം. ഇനി ടിയാഗോ ഇവിയാണ് വേണ്ടതെങ്കില്‍ വെറും 7.99 ലക്ഷം രൂപയും മുടക്കിയാല്‍ മതിയാവും. ഫെസ്റ്റിവല്‍ ഓഫ് കാര്‍സ് എന്ന പ്രത്യേക നെക്‌സോണ്‍ ഇവിയില്‍ 3 ലക്ഷം രൂപ വരെയും പഞ്ച് ഇവിയില്‍ 1.20 ലക്ഷം രൂപ വരെയും ലാഭിക്കാനാകും. ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഐസിഇ കാറുകളുടെ വില കുറച്ചതിന് തൊട്ടുപിന്നാലെ വൈദ്യുത വാഹന രംഗത്തേക്കും വിലക്കുറവ് പ്രഖ്യാപിക്കുന്നത്. ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതായത് കുറഞ്ഞ വില 2024 ഓക്ടോബര്‍ 31 വരെ ബാധകമായിരിക്കുമെന്നാണ് ടാറ്റ മോട്ടോര്‍സ് അറിയിച്ചിരിക്കുന്നത്.

ടാറ്റ ഇലക്ട്രിക് കാറുകളില്‍ ഏതെങ്കിലും സ്വന്തമാക്കുന്നവര്‍ക്ക് ടാറ്റ പവര്‍ ചാര്‍ജറുകളിലെ കോംപ്ലിമെന്ററി പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വഴി 6 മാസത്തേക്ക് ഫ്രീയായി ചാര്‍ജും ചെയ്യാം. രാജ്യത്തുടനീളമുള്ള 5,500-ലധികം ടാറ്റ പവര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് ആറ് മാസത്തെ സൗജന്യ ചാര്‍ജിംഗിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 40.5 kWh, 30 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ നെക്സോണ്‍ ഇവി വാങ്ങാവുന്നതാണ്. ഇലക്ട്രിക് എസ്യുവിയുടെ 40.5 kWh വേരിയന്റുകള്‍ക്ക് 390 കിലോമീറ്ററും 30 kWh വേരിയന്റുകള്‍ക്ക് 275 കിലോമീറ്ററും റേഞ്ച് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 35 kWh, 25 kWh. എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ടാറ്റയുടെ ജനപ്രിയ മൈക്രോ എസ്യുവിയായ പഞ്ച് ഇവി ഓഫര്‍ ചെയ്യുന്നത്. 5 kWh ബാറ്ററിക്ക് 365 കിലോമീറ്ററും 25 kWh ബാറ്ററിക്ക് 265 കിലോമീറ്ററുമാണ് റേഞ്ച്.

Tata reduced the price of electric vehicles; This is the reason

LEAVE A REPLY

Please enter your comment!
Please enter your name here