അള്‍ട്രാവയലറ്റിന്റെ ആദ്യ ഇ.വി. സ്‌കൂട്ടര്‍ വിപണിയില്‍; ഒറ്റചാര്‍ജില്‍ 261 കി.മീ യാത്ര

0

ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റിന്റെ ആദ്യ ഇ.വി. സ്‌കൂട്ടര്‍ വിപണിയില്‍. ഒറ്റചാര്‍ജില്‍ 261 കി.മീ യാത്ര ചെയ്യാമെന്ന് അവകാശപ്പെടുന്ന ടെസ്സറാക്റ്റിന്റെ പ്രാരംഭവില 1.20 ലക്ഷം രൂപയാണ്.

ടിവിഎസ് മോട്ടോറും സോഹോ കോര്‍പ്പറേഷനും നിക്ഷേപകരായ അള്‍ട്രാവയലറ്റ്, വിപണി സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ദീര്‍ഘദൂര ക്രൂയിസര്‍ ബൈക്കുകള്‍ ഉള്‍പ്പെടെ 10 പുതിയ ഉല്‍പ്പന്നങ്ങളാണ് പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നത്.

ടെസ്സറാക്റ്റിന് പുറമെ ഷോക്ക് വേവ് എന്ന പേരില്‍ പുതിയ ഇലക്ട്രിക് ബൈക്കും കമ്പനി പുറത്തിറക്കി. ടെസ്സറാക്റ്റിന്റെ ആദ്യ 10,000 വാഹനങ്ങള്‍1.20 ലക്ഷം രൂപയ്ക്ക് ലഭിക്കും. പിന്നീട് ഇത് 1.45 ലക്ഷം രൂപയ്ക്കാണ് വില്‍ക്കുക എന്ന് കമ്പനി അറിയിച്ചു. ഷോക്ക് വേവിന് ആദ്യത്തെ 1,000 യൂണിറ്റുകള്‍ക്ക് 1.43 ലക്ഷം രൂപയാണ് പ്രാരംഭവില. രണ്ട് ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

2026 ന്റെ ആദ്യ പാദത്തില്‍ ഡെലിവറികള്‍ ആരംഭിക്കും. നിലവിലുള്ള പെര്‍ഫോമന്‍സ് ബൈക്കുകളുടെ എഫ് സീരീസിന് കീഴില്‍ ഒരു പുതിയ ബൈക്കും ‘ഷോക്ക് വേവ്’ എന്നതിനൊപ്പം എല്‍ സീരീസിന് കീഴില്‍ രണ്ട് ലൈറ്റ് വെയ്റ്റ് ബൈക്കുകള്‍ കൂടിയും പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നതായും കമ്പനി അറിയിച്ചു. എക്‌സ് സീരീസിന് കീഴില്‍ മൂന്ന് മോഡലുകളും ബി സീരീസിന് കീഴില്‍ രണ്ട് ഉല്‍പ്പന്നങ്ങളും കൂടി കൊണ്ടുവരാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

The first ev of ultraviolet scooter In the market

LEAVE A REPLY

Please enter your comment!
Please enter your name here