Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

ലോകത്തെ ആദ്യത്തെ 15-മിനിറ്റ് ഫാസ്റ്റ് ചാർജിങ് ; വിപ്ലവം തീർക്കാൻ ഇന്ത്യൻ ബസ് കമ്പനി

ബസുകൾ നിർമ്മിക്കുന്ന വീര വാഹന എന്ന സ്ഥാപനവും, ബംഗളൂരുവിലെ എനർജി ടെക് കമ്പനിയാഎക്സ്പോണന്റ് എനർജിയും ചേർന്ന് Veera Mahasamrat EV ( വീര മഹാസാമ്രാട്ട് ഇവി) ഇലക്ട്രിക് ബസ് വിപണിയിൽ ഇറക്കി. 15 മിനിറ്റ് ഫാസ്റ്റ് ചാർജ്ജ് കഴിവുള്ള ലോകത്തിലെ ആദ്യത്തെ ഇന്റർസിറ്റി ഇലക്ട്രിക് ബസ് എന്ന പ്രത്യേകത ഈ ബസിനുണ്ട്. 13.5 മീറ്റർ നീളമുള്ള ഈ ഇലക്ട്രിക് ബസ്, രണ്ടാക്സിലുകളിൽ ഓടുന്നതായി ലോകത്ത് ആദ്യമായിട്ടാണ് അവതരിപ്പിക്കുന്നത്.

Veera Mahasamrat EV എന്ന ഈ ബസിന്റെ ഹൈലൈറ്റ് സവിശേഷത Exponent Energy-യുടെ കരുത്തുറ്റ 320 kWh ബാറ്ററി പായ്ക്ക് ആണ്. ഈ ബാറ്ററി പായ്ക്ക്, 15 മിനിറ്റിനുള്ളിൽ ഫാസ്റ്റ് ചാർജ്ജ് ചെയ്യാൻ കഴിവുള്ളതാണ്, ഇത് ഇന്റർസിറ്റി യാത്രകളിൽ ബസ് ഉപയോഗിക്കുന്നതിനെ കൂടുതൽ പ്രായോഗികവും ചെലവു കുറഞ്ഞതുമാക്കുന്നു.

ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സൗകര്യങ്ങളും കുറഞ്ഞ ചാർജിംഗ് സമയവും വലിയ കുതിപ്പാകുമ്പോൾ, Veera Vahana-യുടെ ഈ പുതിയ സംരംഭം ഇലക്ട്രിക് ബസുകളുടെ വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.

World’s first 15-minute fast charging; Indian bus company to complete the revolution

Exit mobile version