ഇലക്ട്രിക് സ്കൂട്ടര്‍ മോഡലായ ഐക്യൂബിന്റെ (TVS iQube) വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഉത്സവകാല ഓഫറുകളുടെ ഭാഗമായി 30,000 രൂപ വരെ ക്യാഷ്ബാക്ക് സ്വന്തമാക്കാനാണ് അവസരം. എന്നാല്‍ ഈ ഓഫര്‍ കേരളമടക്കം തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ മാത്രമേ ബാധകമാകൂ. കേരളത്തിന് പുറമേ തമിഴ്നാട്, യുപി, ഉത്തരാഖണ്ഡ്, രാജസ്ഥാന്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും. മാത്രമല്ല പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തും ഈ ഓഫര്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31 വരെ മാത്രമേ ഓഫറിന് സാധുതയുള്ളൂ.
ബാങ്കുകളുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക് നല്‍കും. 7,999 രൂപ മുതല്‍ തുടങ്ങുന്ന ഡൗണ്‍പെയ്മന്റ് ഓപ്ഷനുകളില്‍ വാഹന വായ്പ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്. വാഹന ഉടമകളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനായി കുറഞ്ഞ മാസതവണകളുള്ള പ്ലാനുകളും ഇപ്പോള്‍ ലഭ്യമാണ്. 2,399 രൂപ മുതല്‍ തുടങ്ങുന്ന ഇഎംഐയില്‍ ഇപ്പോള്‍ ഐക്യൂബ് സ്വന്തമാക്കാം. 89,999 രൂപ മുതലാണ് ഐക്യൂബ് റേഞ്ചിന്റെ വില ആരംഭിക്കുന്നത്. എന്നാല്‍ ക്യാഷ്ബാക്ക് ഓഫറുള്ളതിനാല്‍ ഇപ്പോള്‍ 84,999 രൂപയ്ക്ക് സ്കൂട്ടര്‍ വാങ്ങാന്‍ അവസരം കൈവന്നിരിക്കുകയാണ്. എക്സ്ഷോറൂം വിലകളാണിത്.
ടിവിഎസ് ഐക്യൂബ് S വേരിയന്റ് വാങ്ങുന്നവര്‍ക്ക് 5,999 രൂപ വില വരുന്ന വിപുലീകൃത വാറന്റി പ്ലാന്‍ അധിക ചിലവില്ലാതെ നേടാം. ഇത് 5 വര്‍ഷം അല്ലെങ്കില്‍ 70,000 കിലോമീറ്റര്‍ വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്. ഐക്യൂബ് 2.2 kWh വേരിയന്റിന് ചില സംസ്ഥാനങ്ങളില്‍ 17,300 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ചെയ്യുന്നു. അതേസമയം ഐക്യൂബ് 3.4 kWh വേരിയന്റിന് 20,000 വരെ ക്യാഷ്ബാക്ക് നല്‍കുമെന്നും കമ്പനി അറിയിച്ചു. മാത്രമല്ല 2022 ജൂലായ് 15-ന് മുമ്പ് ഐക്യൂബ് ST വേരിയന്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ലോയല്‍റ്റി ബോണസായി 10,000 രൂപ ലഭിക്കും. ST വേരിയന്റില്‍ ലഭ്യമായ 5.1 kWh, 3.4 kWh ബാറ്ററി പായ്ക്കുകള്‍ക്ക് ഈ സ്കീം ബാധകമാണ്. ഉത്സവകാല ഡീലുകള്‍ കൂടുതല്‍ മധുരമുള്ളതാക്കാന്‍ ബ്രാന്‍ഡ് ബാങ്ക് ഓഫറുകളും ആകര്‍ഷകമായ ഫിനാന്‍സിംഗ് സ്കീമുകളും വാഗ്ദാനം ചെയ്യുന്നു.