രാജ്യത്തെ മുൻനിര ഇവി സ്റ്റാർട്ടപ്പായ സീലിയോ ഇബൈക്സ് (Zelio Ebikes) പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടറാണ് ഇന്ത്യൻ വിപണിക്കായി പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ വിലയും കൂടുതൽ റേഞ്ചുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടർ സെഗ്മെന്റിലേക്ക് മിസ്ട്രി എന്ന പുതുപുത്തൻ മോഡലാണ് കടന്നുവരുന്നിരിക്കുന്നത്. 81,999 രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഇവി നൂതനമായ പെർഫോമൻസിന്റെയും സുസ്ഥിര മൊബിലിറ്റിയുടെയും സംയോജനത്തിലൂടെ യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് മിസ്ട്രിയിലൂടെ സീലിയോ ഇബൈക്ക്സ് ലക്ഷ്യമിടുന്നത്.
സീലിയോയുടെ മുൻ മോഡലുകളായ ഗ്രേസി, എക്സ്-മെൻ, ഈവ സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിജയകരമായ സ്വീകരണമാണ് മിസ്റ്ററി പിന്തുടരുന്നത്. ബ്ലാക്ക്, സീ ഗ്രീൻ, ഗ്രേ, റെഡ് എന്നിങ്ങനെ ആകർഷകമായ നിറങ്ങളിലും ഇവി ലഭ്യമാണ്. ഹൈ പെർഫോമൻസ് നിലനിർത്തിക്കൊണ്ട് മിസ്റ്ററി വൈവിധ്യമാർന്ന ശൈലിക്കാണ് മുൻഗണന നൽകുന്നതും. മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള റിവേഴ്‌സ് ഗിയർ, പാർക്കിംഗ് സ്വിച്ച്, ഓട്ടോ റിപ്പയർ സ്വിച്ച്, യുഎസ്ബി ചാർജിംഗ്, ഡിജിറ്റൽ ഡിസ്പ്ലേ എന്നിവ പോലുള്ള ആധുനിക ഫീച്ചറുകളാലും പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടർ സമ്പന്നമാണ്.
മിസ്റ്ററി ഇലക്ട്രിക് സ്‌കൂട്ടറിൽ 72V/29AH ലിഥിയം അയൺ ബാറ്ററി പായ്ക്കും കരുത്തുറ്റ 72V മോട്ടോറുമാണ് സീലിയോ ഇബൈക്ക്സ് വാഗ്ദാനം ചെയ്യുന്നത്. ഈ കോമ്പിനേഷൻ ഒറ്റ ചാർജിൽ 100 ??കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ പരമാവധി 70 കിലോമീറ്റർ വേഗതയും വരെ നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ ഇത് ദൈനംദിന ഉപയോഗത്തിന് തികച്ചും അനുയോജ്യമായ ഇവിയാണെന്ന് നിസംശയം പറയാം. സ്‌കൂട്ടർ പൂർണമായി ചാർജ് ചെയ്യാൻ 4-5 മണിക്കൂർ മാത്രമേ ആവശ്യമുള്ളൂവെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. പ്രവർത്തനരഹിതമായ സമയം കുറയ്ക്കുകയും അതിലൂടെ ഉപയോക്താക്കളുടെ ആശങ്കകൾ കുറയ്ക്കാനുമാണ് കുറഞ്ഞ ചാർജിംഗ് സമയത്തിലൂടെ സ്റ്റാർട്ടപ്പ് കമ്പനി ഉന്നംവെക്കുന്നത്. സീലിയോ ഇബൈക്ക്സ് മിസ്ട്രി ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൊത്ത ഭാരം 120 കിലോഗ്രാം ആണ്. ഇതിന് 180 കിലോഗ്രാം ലോഡിംഗ് കപ്പാസിറ്റിയുണ്ടെന്നും ബ്രാൻഡ് പറയുന്നു.