
ദീർഘദൂര യാത്രകളിൽ എസി ഓണാക്കി ഉറങ്ങുന്നവരാണോ നിങ്ങൾ? എത്ര പേർക്കറിയാം ഇത് നിങ്ങളെ മരണത്തിലേക്ക് വരെ നയിച്ചേക്കാം എന്നത്? ഇത്തരത്തിൽ കാറിനുള്ളിൽ എസി ഇട്ട് കിടന്നുറങ്ങിയ നിരവധി ആളുകൾ മരണപ്പെടുകയും അത്യാസന്നനിലയിലാവുകയും ചെയ്തിട്ടുണ്ട്. എസിയിൽ നിന്ന് ചില സമയങ്ങളിൽ പുറത്തു വരുന്ന വിഷവാതകം ആണ് ഇതിനു പിന്നിലെ കാരണക്കാരൻ. കാറിൽ ഉറങ്ങുന്ന സമയത്ത് എസി പ്രവർത്തിപ്പിക്കാതിരിക്കാൻ നിർദേശം നൽകുന്നത് ഇക്കാരണത്താൽ ആണ്. എസി ഇട്ട് യാത്ര ചെയ്യുമ്പോൾ ഇല്ലാത്ത പ്രശ്നം നിർത്തിയിട്ട വാഹനത്തിൽ എങ്ങനെ സംഭവിക്കും എന്നതായിരിക്കും പലരുടെയും സംശയം. കാർബൺ മോണോക്സൈഡ് ആണ് എസി പ്രവർത്തിപ്പിക്കുന്ന കാറിൽ ഉറങ്ങുന്നത് അപകടകരമാകാനുള്ള പ്രധാന കാരണം.
നമ്മുടെ വാഹനത്തിൽ ഇന്ധനം കത്തുമ്പോൾ ഉണ്ടാകുന്ന ഒരു ബൈ പ്രോഡക്റ്റ് ആണ് കാർബൺ മോണോക്‌സൈഡ്. ഇത് കാറ്റലിറ്റിക് കൺവെർട്ടർ എന്ന യൂണിറ്റിലെത്തി കാർബൺ ഡയോക്‌സൈഡ് ആയി എക്‌സ്‌ഹോസ്റ്റിലൂടെ പുറത്തു പോവുകയാണ് സാധാരണ സംഭവിക്കാറുള്ളത്. എന്നാൽ പല സാഹചര്യങ്ങൾ കൊണ്ട് കാറ്റലിറ്റിക് കൺവെർട്ടർ പ്രവർത്തനരഹിതമായാൽ എക്‌സ്‌ഹോസ്റ്റിലൂടെ കാർബൺ മോണോക്‌സൈഡ് അതെ പോലെ അന്തരീക്ഷത്തിലേക്ക് പോകും. അതേപോലെ വാഹനത്തിൽ നിന്ന് അമിതശബ്ദം പുറപ്പെടുവിക്കാനായി കാറ്റലിറ്റിക് കൺവെർട്ടർ ഇളക്കി മാറ്റുമ്പോഴും കാർബൺ മോണോക്‌സൈഡ് അതേപടി പുറത്തു വരാൻ സാധ്യതയുണ്ട്.
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ കാർബൺ മോണോക്‌സൈഡ് ഓക്സിജനുമായി ചേർന്ന് കാർബൺ ഡയോക്‌സൈഡ് ആയി മാറും. എന്നാൽ അതേസമയം നമ്മുടെ വാഹനം അടഞ്ഞു കിടക്കുമ്പോഴോ ഇടുങ്ങിയ സ്ഥലങ്ങളിൽ നിർത്തിയിടുമ്പോഴോ വാഹനത്തിനുള്ളിൽ ചെറിയ സുഷിരങ്ങൾ വഴി കാർബൺ മോണോക്‌സൈഡ് വാഹനത്തിന്റെ ഉള്ളിൽ പ്രവേശിക്കും. അതിനാലാണ് ഓടിക്കൊണ്ടിരിക്കുമ്പോൾ ഇത് അത്ര അപകടകരമല്ല എന്ന് പറയുന്നത്.
വാഹനത്തിനുള്ളിൽ എഞ്ചിൻ ഓണാക്കി, എസിയും ഇട്ട്, വാഹനത്തിനുള്ളിൽ വിശ്രമിക്കുമ്പോൾ വാഹനത്തിനുള്ളിലുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് നമ്മുടെ ഉള്ളിൽ എത്തുമ്പോൾ ഓക്സിജനുമായി ചേർന്ന് കാർബോക്‌സിഹീമോഗ്ലോബിൻ എന്ന ഘടകം ഉണ്ടാവുകയും. ഇത് കാരണം നമ്മുടെ ശരീരത്തിനുള്ളിലെ കോശങ്ങൾക്ക് വേണ്ടത്ര ഓക്സിജൻ കിട്ടാതെ വരികയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത് പിന്നീട് അബോധാവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കും നയിക്കുന്നു. ഇത് വിഷബാധ, മസ്തിഷ്ക ക്ഷതം എന്നിവയിലേക്കും നിങ്ങളെ നയിക്കുന്നു. ഉറങ്ങുമ്പോൾ കാർബൺ മോണോക്സൈഡ് കാറിനുളളിലേക്ക് കയറിയാലും നിങ്ങൾക്ക് അറിയാൻ സാധിച്ചെന്ന് വരില്ല എന്നതും അപകടസാധ്യത കൂട്ടുകയാണ് ചെയ്യുന്നത്.
Do you sleep with the AC on during long journeys?