വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന പദ്ധതിയില്‍ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവി ഇവി6 കൂടി ഉള്‍പ്പെടുത്തി കിയ.60 ലക്ഷം രൂപയിലേറെ വിലയുള്ള പ്രീമിയം ഇലക്ട്രിക് എസ് യു വിയായ ഇവി6 പ്രതിമാസം 1.29 ലക്ഷം രൂപ വാടകക്കാണ് കിയ നല്‍കുന്നത്. ഇന്‍ഷൂറന്‍സ്, അറ്റകുറ്റപണികള്‍, ഷെഡ്യൂള്‍ ചെയ്തതും അല്ലാത്തതുമായ സര്‍വീസുകള്‍, പിക്ക് അപ്പ് ആന്റ് ഡ്രോപ്, 24/7 റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിങ്ങനെയുള്ള സൗകര്യവും ലീസ് പ്രോഗ്രാമില്‍ കിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് മാസം മുമ്പ് ആരംഭിച്ച ലീസ് പ്രോഗ്രാമില്‍ കിയ അവരുടെ സോണറ്റ്, സെല്‍റ്റോസ്, കാരന്‍സ് തുടങ്ങിയ മോഡലുകളെ നേരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യഥാക്രമം 17,999 രൂപ, 23,999 രൂപ, 24,999 രൂപ എന്നിങ്ങനെയാണ് ഇവയുടെ പ്രതിമാസ വാടക. 24 മാസം മുതല്‍ 60 മാസം വരെയുള്ള വ്യത്യസ്ത ലീസ് പ്രോഗ്രാമുകള്‍ കിയ അവതരിപ്പിച്ചിട്ടുണ്ട്. വ്യക്തമായ ലക്ഷ്യത്തിലാണ് കിയ അവരുടെ മുന്‍നിര മോഡലായ ഇവി6 വാടകക്ക് നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പലതരത്തിലുള്ള പ്രൊഫഷണലുകളാണ് കിയ ലക്ഷ്യം വെക്കുന്നത്. ഡോക്ടര്‍മാര്‍ – ആശുപത്രികളുടേയും ക്ലിനിക്കുകളുടേയും മെഡിക്കല്‍ സ്ഥാപനങ്ങളുടേയും തലപ്പത്തുള്ളവര്‍, ഐഎംഎയിലോ സംസ്ഥാന അസോസിയേഷനിലോ അംഗത്വമുള്ളവര്‍.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് – ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തവരോ സിഎ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരോ ഐസിഎഐ അംഗങ്ങളോ. സെല്‍ഫ് എംപ്ലോയ്ഡ് പ്രൊഫഷണല്‍സ്, തെരഞ്ഞെടുക്കപ്പെട്ട കോര്‍പറേറ്റുകള്‍ എന്നിവര്‍ക്കായിരിക്കും ഈ പദ്ധതി ഉപയോഗിക്കാനാവുക.
Electric vehicles can now be rented; Kia comes up with a plan