Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് വില കുറഞ്ഞേക്കും; കേന്ദ്രത്തിന്റെ വമ്പൻ പദ്ധതി ഉടൻ

ന്യു‍ഡൽഹി: പെട്രോൾ, ഡീസൽ വാഹനങ്ങളിലേക്ക് വൈദ്യുതി കാറുകളിലേക്ക് രാജ്യം വഴി മാറുമ്പോൾ സംരംഭകർക്ക് കേന്ദ്രസർക്കാരിന്റെ സഹായവും എത്തുന്നു.വൈദ്യുത വാഹനങ്ങളുടെ സബ്‌സിഡി പദ്ധതി- പിഎം ഇലക്ട്രിക്ക് ഡ്രൈവ് റെവല്യൂഷന്‍ ഇന്‍ ഇന്നൊവേറ്റീവ് വെഹിക്കിള്‍ എന്‍ഹാന്‍സ്‌മെന്റ്(പിഎം ഇ ഡ്രൈവ്) പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇക്കുറി വൈദ്യുത കാറുകള്‍ ഇളവുകളില്‍ നിന്നും പുറത്തായി.

രണ്ടു വര്‍ഷത്തേക്ക് 10,900 കോടി രൂപയാണ് പിഎം ഇ ഡ്രൈവില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുത ഇരുചക്രവാഹനങ്ങള്‍, വൈദ്യുത മുച്ചക്ര വാഹനങ്ങള്‍, വൈദ്യുത ട്രക്കുകളും ബസുകളും, വൈദ്യുത ആംബുലന്‍സ് എന്നിവക്കാണ് ഈ പദ്ധതി പ്രകാരം ഇളവുകള്‍ ലഭിക്കുക. ഇതിനു പുറമേ 88,500 വൈദ്യുത വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും. 24.74 ലക്ഷം ഇ- ടു വീലറുകള്‍ക്കും 3.16 ലക്ഷം ഇ-3 വീലറുകള്‍ക്കും 14,028 ഇ ബസുകള്‍ക്കും പദ്ധതി പ്രകാരം ഇളവുകള്‍ ലഭിക്കും. എന്നാല്‍ നേരത്തെ സബ്‌സിഡി ലഭിച്ചിരുന്ന വൈദ്യുത/ഹൈബ്രിഡ് കാറുകളും എസ് യു വികളും പുതിയ പദ്ധതിയില്‍ നിന്നും ഒഴിവായിട്ടുണ്ട്. മാര്‍ച്ചില്‍ കാലാവധി അവസാനിച്ച FAME II(ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്റ് മാനുഫാക്ച്ചറിങ് ഓഫ് ഹൈബ്രിഡ് ആന്റ് ഇലക്ട്രിക്ക് വെഹിക്കിള്‍) പദ്ധതിയുടെ തുടര്‍ച്ചയായാണ് പിഎം ഇ ഡ്രൈവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Electric vehicles may come down in price

Exit mobile version