ആറ് എയർബാഗിന്റെ സുരക്ഷ; സേഫ്റ്റ് എന്നാൽ ഇതാണ്; വരുന്നു ഫോക്സ് വാ​ഗൺ കില്ലാടികൾ

0

സുരക്ഷയിൽ ഇനി കോപ്രമൈസില്ല. ടൈഗൂണിന്റേയും വെർടുസിന്റെയും അടിസ്ഥാന മോഡല്‍ മുതൽ ആറ് എയർബാഗിന്റെ സുരക്ഷ നൽകി ഫോക്സ്‌വാഗൻ. ഗ്ലോബൽ എൻസിഎപിയിൽ അഞ്ചു സ്റ്റാർ ലഭിച്ച ടൈഗൂണും വെർടസും കൂടുതൽ സുരക്ഷിതമായി എന്നാണ് ഫോക്സ്‌‌വാഗൻ അറിയിക്കുന്നത്.

ഫോക്സ്‌വാഗൻ ഇന്ത്യ 2.0 പദ്ധതി പ്രകാരം പുറത്തിറങ്ങിയ രണ്ട് വാഹനങ്ങളാണ് വെർടസും ടൈഗൂണും. 2022 വെർടസും 2023 ൽ ടൈഗൂണും ഇന്ത്യൻ വിപണിയിലെത്തി. നിലവിൽ ഫോക്സ്‍വാഗന്റെ ലൈനിപ്പിൽ ഏറ്റവും അധികം വിൽപനയുള്ള വാഹനങ്ങളാണ് ഇവ. രണ്ട് ടിഎസ്‌ഐ പെട്രോൾ എൻജിൻ മോഡലുകളോടെയാണ് ഇരു വാഹനങ്ങളുടേയും വരവ്. 1 ലീറ്ററും 1.5 ലീറ്ററും. ഒരു ലിറ്റർ എൻജിനു കൂട്ടായി മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകൾ. അതേസമയം 1.5 ലീറ്റർ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷനുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here