വമ്പൻ മൈലേജ്, സാധാരണക്കാർക്ക് ആശ്വാസം: ബജാജിന്റെ ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്ക്
ലോകത്തിലെ ആദ്യത്തെ സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) മോട്ടോർസൈക്കിൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബജാജ്. നേരത്തെ ജൂൺ 18ന് ലോഞ്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോഞ്ച് തീയതി ജൂലൈ 5ലേക്ക് മാറ്റിയിരിക്കുകയാണ്.
ബജാജ് ബ്രൂസർ എന്നാണ് ഈ വിപ്ലവകരമായ ബൈക്കിന്റെ പേര് എന്നാണ് സൂചന. ഇത് രണ്ട് വേരിയന്റുകളിൽ പുറത്തിറക്കിയേക്കാം എന്നാണ് പ്രതീക്ഷ. സാധാരണക്കാർക്ക് കൂടുതൽ മൈലേജ് നൽകുന്നതും ഇന്ധന ചെലവ് കുറയ്ക്കുന്നതുമായ ഈ ബൈക്ക് വിപണിയിൽ വൻ കുതിപ്പ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അനാച്ഛാദന ചടങ്ങിൽ സിഎൻജി ബൈക്കിൻ്റെ വിലയും ബജാജ് വെളിപ്പെടുത്തിയേക്കും. ഏകദേശം 80,000 രൂപയാണ് ബൈക്കിൻ്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.
Bajaj Bruzer 125 CNG Bikelaunch date and price expected