ഡ്രൈവിങ് ടെസ്റ്റിനൊപ്പം കാഴ്ചത പരിശോധനയും എം.വിഡി ശക്തമാക്കുന്നു; തട്ടിപ്പ്വീരന്മാരെ കുടുക്കും

0
55

ഇനി ഡ്രൈവിങ് ടെസ്റ്റിനൊപ്പം കാഴ്ചത പരിശോധനയും എം.വിഡി ശക്തമാക്കുന്നു. വ്യാപകമായി പരാതിയെത്തിയതിന് പിന്നലെയാണ് തട്ടിപ്പ് വീരന്മാരെ കണ്ടെത്താൻ പുതിയ നീക്കം. റോഡ് ടെസ്റ്റിനിടെ അപേക്ഷകരുടെ കാഴ്ചശക്തികൂടി വിലയിരുത്താൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി.റോഡിലുള്ള വാഹനങ്ങളുടെ നമ്പർ, എഴുത്തുകൾ എന്നിവ നിശ്ചിത അകലത്തിൽ വെച്ച് ഡ്രൈവർക്ക് വായിക്കാൻ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കും. കാഴ്ച കുറവാണെന്ന് ബോധ്യപ്പെട്ടാൽ വീണ്ടും നേത്രപരിശോധന നടത്തും. ഇതിനായി നേത്രപരിശോധനായന്ത്രങ്ങൾ വാങ്ങാനും തീരുമാനിച്ചു.

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് എത്തിയ ആളുകളുടെ കണ്ണ് പരിശോധന സർട്ടിഫിക്കറ്റിൽ തിരിമറി വരുത്തിയ സംഭവങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണ് പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി ആറു മാസമാണ്. ലേണേഴ്‌സ് ടെസ്റ്റ് വിജയിച്ചാൽ ഒരുമാസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റാണ്. എന്നാൽ പല അപേക്ഷകരും കൃത്യമായി 8-ഉം എച്ചും പരിശീലിക്കാൻ പറ്റാതെ കാലാവധി നീണ്ടുപോകും. ഇങ്ങനെ പോയവരുടെ കണ്ണ് പരിശോധനയുടെ കാലാവധി തീരും.

സർട്ടിഫിക്കറ്റിനൊപ്പം നേത്രപരിശോധനയുടെ കംപ്യൂട്ടറൈസ്ഡ് പരിശോധനാഫലവും നിർബന്ധമാക്കും. പരിശോധിക്കാതെ സർട്ടിഫിക്കറ്റ് നൽകിയെന്ന് തെളിഞ്ഞാൽ ഡോക്ടർക്കെതിരേ പരാതിപ്പെടാനും മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ഇടനിലക്കാർ ശേഖരിച്ച് കൊണ്ടുവരുന്ന അപേക്ഷകൾ ഒരുമിച്ച് സാക്ഷ്യപ്പെടുത്തി നൽകുന്ന ഡോക്ടർമാരുമുണ്ട്. ഇവർക്കെതിരേ ഡോക്ടർമാർതന്നെ പരാതിപ്പെട്ടിരുന്നു..

ആറുമാസം കഴിഞ്ഞാൽ പുതിയ കണ്ണ് പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് ചട്ടം. എന്നാൽ, പുതിയതിന് അപേക്ഷിക്കാതെ കാലാവധികഴിഞ്ഞ ഈ സർട്ടിഫിക്കറ്റുകളിൽ തിരിമറി നടത്തിയതിലാണ് തട്ടിപ്പുകൾ കണ്ടെത്തിയത്. ലേണേഴ്‌സ് ടെസ്റ്റിനുള്ള അപേക്ഷയോടൊപ്പം നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്പോൾത്തന്നെ കംപ്യൂട്ടറിൽ അപ്ലോഡ് ചെയ്യുകയാണ് പതിവ്

LEAVE A REPLY

Please enter your comment!
Please enter your name here