ക്രാഡിയാക് ഇലക്ട്രിക്ക് ബൈക്കുകളുമായി എത്തി; ഓലയ്ക്ക് പണിയാകുമോ

0

പ്രശസ്ത സൈക്കിള്‍ ബ്രാന്‍ഡായ ക്രാഡിയാക് പുതിയ ഇലക്ട്രിക് ബൈക്ക് വിപണിയില്‍ എത്തിച്ചു. ക്രാഡിയാക് അറ്റ്‌ലസ് (Cradiac Atlus) എന്ന പുതിയ മോഡല്‍ ആണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് ബൈസൈക്കിള്‍ മികച്ച നിലവാരമുള്ള ഫീച്ചറുകളാല്‍ സമ്പന്നമാണ്.

ചില മികച്ച സവിശേഷതകളോടെയാണ് ഇലക്ട്രിക് ബൈക്ക് അറ്റ്‌ലസ് വിപണിയിലെത്തുന്നത്. 17 ഇഞ്ച് ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മിച്ചിരിക്കുന്നു. മൂന്ന് ലെവല്‍ പെഡല്‍ അസിസ്റ്റന്‍സ് ഇലക്ട്രിക് സൈക്കിളില്‍ നല്‍കിയിരിക്കുന്നു. ഐപി65 റേറ്റഡ് വാട്ടര്‍ റെസിസ്റ്റന്റ് മറ്റൊരു പ്രത്യേകതയാണ്. ഒറ്റ പൂര്‍ണ ചാര്‍ജില്‍ തന്നെ ത്രോട്ടില്‍ ഉപയോഗിച്ചാല്‍ 30 കിലോമീറ്റര്‍ വരെയും പെഡല്‍ അസിസ്റ്റന്‍സ് ഉണ്ടെങ്കില്‍ 40 കിലോമീറ്റര്‍ വരെയും സഞ്ചരിക്കാം. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് സസ്‌പെന്‍ഷന്‍ ഫോര്‍ക്കും ലഭിക്കുന്നു.

മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത. 36 V 7.8Ah Li Ion റിമൂവബിള്‍ ബാറ്ററി നാല് മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ്. ഇത് ഓഫീസിലോ വീട്ടിലോ നിങ്ങള്‍ക്ക് സൗകര്യപ്രദമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. 250 വാട്ട് ബിഎല്‍ഡിസി ഹബ് മോട്ടോറാണ് ഉപയോഗിക്കുന്നത്. ബ്രേക്കിങ്ങിനായി ഓട്ടോ കട്ട് ഓഫ് ഫീച്ചറോടു കൂടിയ 160 എംഎം ഇരട്ട ഡിസ്‌ക്കുകള്‍ നല്‍കിയിരിക്കുന്നു. എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഇപ്പോള്‍ ക്രാഡിയാക് അറ്റ്‌ലസ് ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here