മോഡല്‍ നിരയിലുടനീളം ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചു ഹോണ്ട; 88,000 രൂപ വരെ ഡിസ്‌കൗണ്ടും

0

ഇന്ത്യ തങ്ങളുടെ മോഡല്‍ നിരയിലുടനീളം ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചു ഹോണ്ട കാര്‍സ്. ‘ഹോണ്ട സമ്മര്‍ ബൊണാണ്‍സ’യുടെ (Honda Summer Bonanza) ഭാഗമായി ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് 88,000 രൂപ വരെ ഡിസ്‌കൗണ്ടും മറ്റ് ആനുകൂല്യങ്ങളും നേടാനാണ് അവസരം.
പരിമിതകാലത്തേക്കാണ് ഹോണ്ട സമ്മര്‍ ബൊണാണ്‍സ പ്രമോഷണല്‍ ക്യാമ്ബയിന്‍ അവതരിപ്പിച്ചിരിക്കുന്നത്. 2024 ജൂണ്‍ 01 മുതല്‍ 30 വരെയാണ് ഈ ഓഫറുകള്‍ക്ക് സാധുത. സമ്മര്‍ ബൊണാണ്‍സയുടെ ഭാഗമായി ഇപ്പോള്‍ എലിവേറ്റ്, സിറ്റി, സിറ്റി e:HV, അമേസ് എന്നിവയുള്‍പ്പെടെയുള്ള ഹോണ്ട കാറുകള്‍ വാങ്ങുമ്ബോള്‍ ആകര്‍ഷകമായ ആനുകൂല്യങ്ങളും ഉറപ്പായ സമ്മാനങ്ങളും നേടാം.

ഹോണ്ട സിറ്റി സെഡാനില്‍ പരമാവധി 88,000 രൂപയുടെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ZX വേരിയന്റിന് 25000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 26,947 രൂപ വിലവരുന്ന ആക്സസറികളും ലഭിക്കും. മാത്രമല്ല ZX വേരിയന്റില്‍ 25000 രൂപയുടെ കാര്‍ എക്സ്ചേഞ്ച് ബോണസും ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. മറ്റ് വേരിയന്റുകള്‍ക്ക് 20,000 രൂപ എക്സ്ചേഞ്ച് ബോണസിനൊപ്പം 25000 രൂപ ക്യഷ് ഡിസ്‌കൗണ്ടോ അല്ലെങ്കില്‍ 21,396 രൂപ വിലയുള്ള സൗജന്യ ആക്‌സസറികളോ നേടാം. 4000 രൂപ കസ്റ്റമര്‍ ലോയല്‍റ്റി ബോണസും 6000 രൂപ എക്സ്ചേഞ്ച് ബോണസും 8000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും 20000 രൂപ സ്പെഷ്യല്‍ ഡിസ്‌കൗണ്ടും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. സിറ്റി എലഗെന്റ് എഡിഷന് പ്രത്യേകമായി 36500 രൂപയാണ് ആനുകൂല്യം. സിറ്റി ഹൈബ്രിഡിന്റെ എല്ലാ വേരിയന്റുകള്‍ക്കും ഹോണ്ട 65000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു.

ഈ മാസം അമേസ് സബ് കോംപാക്റ്റ് സെഡാന് 76,000 രൂപ വരെയാണ് ആനുകൂല്യങ്ങളുള്ളത്. അമേസിന്റെ E വേരിയന്റുകള്‍ക്ക് 20,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടോ 24,346 രൂപ വിലയുള്ള സൗജന്യ ആക്‌സസറികളോ നേടാം. മറ്റ് വേരിയന്റുകള്‍ക്ക് 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടോ 36,246 രൂപ വിലയുള്ള സൗജന്യ ആക്‌സസറികളോ ലഭിക്കും. കൂടാതെ, ഉപഭോക്താക്കള്‍ക്ക് 10,000 രൂപ എക്സ്ചേഞ്ച് ബോണസ് 4,000 രൂപ ലോയല്‍റ്റി ബോണസ്, 6,000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ട്, 20,000 രൂപ സ്പെഷ്യല്‍ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും നേടാനുള്ള അവസരമുണ്ട്. ഈ മാസം അമേസ് എലൈറ്റ് എഡിഷന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് 30,000 രൂപ വരെ ലാഭിക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here