സോഷ്യൽ മീഡിയയിലും വാഹന പ്രേമികളുടെ ഗ്രൂപ്പിലും ഒക്കെ താരമായി നിൽക്കുന്നത് മഹീന്ദ്രയുടെ ഓഫ്‌റോഡ് കരുത്തിന്റെ പര്യായമായ ഥാർ 5 ഡോർ വകഭേദമാണ്. ഈ വാഹനത്തെ സംബന്ധിച്ചിടത്തോളം പരിചയപ്പെടുത്തലിന്റെ പോലും ആവശ്യം നമുക്കിടയിലില്ല. അതിന്റെ പൈതൃകം തന്നെയാണ് ഇതിന് കാരണം. മഹീന്ദ്രയുടെ ഈ കൊമ്പന്റെ ജനപ്രീതി മറ്റ് പല വാഹനങ്ങൾക്കും സ്വപ്‌നം മാത്രമാണ്.അത് ഈ വാഹനത്തിന്റെ ഡിസൈൻ തന്നെയാണ്. ഈ വാഹനം 2026ൽ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 4WD, RWD ലേഔട്ടുകളിൽ ഇത് ഓഫർ ചെയ്യുമെന്നാണ് അന്ന് കമ്പനി അറിയിച്ചിരുന്നത്. വേരിയന്റിനെ ആശ്രയിച്ച് ഒന്നിലധികം റേഞ്ച് ഓപ്ഷനുകളും മഹീന്ദ്ര നൽകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
2023 ഓഗസ്‌റ്റ് 15-ന് മഹീന്ദ്രയുടെ ഫ്യൂച്ചർസ്‌കേപ്പ് ഇവന്റിൽ ദക്ഷിണാഫ്രിക്കയിൽ പ്രദർശിപ്പിച്ച ഈ വാഹനത്തിന്റെ ആശയത്തിന് വലിയ കൈയ്യടി ലഭിച്ചിരുന്നു. ഇലക്ട്രിക് രൂപത്തിൽ എങ്ങനെയാണ് വാഹനം കാണാൻ ഉണ്ടാവുക എന്നതിന്റെ ഒരു ആദ്യ സൂചനയായിരുന്നു ഇതെന്ന് നമുക്ക് മനസിലാക്കാം. അന്ന് തന്നെ ഈ വാഹനത്തെ മനസിലുറപ്പിച്ച ഒരുപാട് പേരുണ്ടെന്നതാണ് സത്യം.
സ്വന്തമായി പ്ലാറ്റ്‌ഫോം ഉള്ള ഥാറിൽ നിന്നും സ്‌കോർപിയോ-എന്നിൽ നിന്ന് പ്ലാറ്റ്‌ഫോം പങ്കിടുന്ന ഥാർ റോക്‌സിൽ നിന്നും വ്യത്യസ്‌തമാവും ഈ ഇവി അവതാരത്തിന്റെ പ്ലാറ്റ്‌ഫോം. ഇത് മഹീന്ദ്രയുടെ INGLO ഇലക്ട്രിക് സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് ലഭ്യമായ വിവരം. അങ്ങനെയെങ്കിൽ ബൊലേറോയുടെയും സ്‌കോർപ്പിയോയുടെയും ഇലക്ട്രിക് പതിപ്പുകളുമായി സാമ്യത പുലർത്തുമെന്ന് കരുതപ്പെടുന്നു.
Thar new update