ഥാർ റോക്സ് അടിപൊളിയായി എത്തി; ഇത് പഴയതിനെ വെല്ലുന്ന അപ്ഡേഷൻ

0

മഹീന്ദ്രയടെ ഥാര്‍ 5 ഡോര്‍ ഥാര്‍ റോക്‌സ് എഎക്‌സ്3എല്‍ വിപണിയില്‍ ഇറങ്ങിയിരിക്കുകയാണ്. നേരത്തെ ഥാര്‍ റോക്‌സ് വിവിധ മോഡലുകളാക്കി ഇറങ്ങിയിരുന്നു. പുതിയ വേരിയന്റ് ഇന്‍സ്റ്റന്റ് ഹിറ്റാവുമെന്നാണ് വിലയിരുത്തല്‍. എഎക്‌സ്3എല്ലിന് ഇപ്പോള്‍ 16.99 ലക്ഷമാണ് എക്‌സ് ഷോറൂം വില. ഡീസല്‍ ഓപ്ഷനിലാണ് ലഭ്യമാവുക. ഡീസല്‍ എംടി 2ഡബ്ല്യുഡി ഓപ്ഷനിലാണ് ഇവ വരുന്നത്. കൊടുക്കുന്ന പണത്തിന് കൂടുതല്‍ പെര്‍ഫോമന്‍സ് എന്നതാണ് റോക്‌സില്‍ നിന്ന് ലഭിക്കുക. കാരണം ഫീച്ചറുകള്‍ ഒരുപാട് ഈ കരുത്തന്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്.

ഥാര്‍ റോക്‌സ് എഎക്‌സ്3എല്ലില്‍ അവരുടെ ടോപ് മോഡലുമായി നിരവധി സമാനതകള്‍ ഉണ്ട്. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് ഇതില്‍ പ്രധാനപ്പെട്ട ഒരു ആകര്‍ഷണം. ഇതിനൊപ്പം തന്നെ എല്‍ഇഡി ഡിആര്‍എല്ലുകളുമുണ്ട്. സി ഷേപ്പിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകളാണ് മറ്റൊരു ആകര്‍ഷണം. സില്‍വറിലുള്ള സ്‌കിഡ് പ്ലേറ്റുകള്‍ റോക്‌സിന്റെ ഭംഗി വര്‍ധിപ്പിക്കും.18 ഇഞ്ച് സ്റ്റീല്‍ വീലുകളും, പിന്നില്‍ സ്‌പെയര്‍ വീലും ഇതിനുണ്ട്. ഇന്റീരിയറിലും ഈ ഥാര്‍ ആളൊരു സ്റ്റൈല്‍ മന്നനാണ്. പൂര്‍ണമായും ഡിജിറ്റല്‍ ക്ലസ്റ്ററാണ് ക്യാബിനിനുള്ളത്. 10.25 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ ഉള്ളത്. ഒരുപാട് പ്രത്യേകതകള്‍ ഈ ഫീച്ചറിനുണ്ട്.

thar roxx all variants details and features

LEAVE A REPLY

Please enter your comment!
Please enter your name here