പുതിയ ബൊലേറോ എത്തുക 2026 അവസാനത്തോടെ; ഇ വി വണ്ടികളിലേക്ക് ചുവടുമാറ്റാനും കമ്പനി

0
61

മഹീന്ദ്ര ആൻഡ് മഹീന്ദ്ര വെല്ലുവിളികളെ അതിജീവിച്ചു അപ്ഡേറ്റുമായി എത്തുകയാണ്.
അടുത്ത അഞ്ച് മുതൽ ആറ് വർഷത്തിനുള്ളിൽ എസ്‌യുവികളും ഇവികളും ഉൾപ്പെടെ നിരവധി പുതിയ മോഡലുകൾ കമ്പനിയുടെ പുറത്തിറക്കും എന്നാണ് അറിയിക്കുന്നത് .പരിഷ്‍കരിച്ച പുത്തൻ ബൊലേറോ 2026 ഓടെ ഷോറൂമുകളിൽ എത്തും. അതേസമയം ബൊലേറോ ഇലക്ട്രിക്ക് പതിപ്പ് 2030 ഓടെ വിപണിയിൽ എത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ.

U171 എന്ന കോഡ്‌നാമത്തിൽ, പുതിയ തലമുറ മഹീന്ദ്ര ബൊലേറോ കൂടുതൽ മെച്ചപ്പെടുത്തിയ ഡിസൈൻ, ഇൻ്റീരിയർ, പുതിയ ടർബോ ഡീസൽ എഞ്ചിൻ എന്നിവയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പരമാവധി 132 ബിഎച്ച്‌പി കരുത്തും 320 എൻഎം ടോർക്കും നൽകുന്ന പുതിയ 2.2 എൽ ടർബോ ഡീസൽ മോട്ടോറുമായി എസ്‌യുവി വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മഹീന്ദ്ര മറാസോ എംപിവിയിൽ നിന്ന് കടമെടുത്ത 1.5 ലീറ്റർ ടർബോ ഡീസൽ മോട്ടോറുമായാണ് പുതിയ ബൊലേറോ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ.

ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകൾക്കൊപ്പം പുതിയ ബൊലേറോ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഡ്യുവൽ എയർബാഗുകൾ, വെഹിക്കിൾ റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, എബിഎസ് സഹിതം ഇബിഡി, സ്പീഡ് അലർട്ട് സിസ്റ്റം, ഡ്രൈവർ, കോ-ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സെൻട്രൽ ലോക്കിംഗ് സിസ്റ്റത്തിനായുള്ള മാനുവൽ ഓവർറൈഡ് തുടങ്ങിയ സവിശേഷതകളോടെ എസ്‌യുവി മുമ്പത്തേതിനേക്കാൾ സുരക്ഷിതമായേക്കാം. ഫീച്ചറുകളുടെ കാര്യത്തിൽ, ബൊലേറോയ്ക്ക് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പവർ വിൻഡോകൾ, റിയർ എസി വെൻ്റുകളുള്ള പുതിയ എസി യൂണിറ്റ്, മൾട്ടി-ഫങ്ഷണൽ ഇൻസ്ട്രുമെൻ്റ് കൺസോൾ തുടങ്ങിയവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here