റേഞ്ച് റോവർ ലക്ഷ്വറി എസ്‌യുവി ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കാനൊരുങ്ങുന്നു; ചരിത്ര നേട്ടം അടായളപ്പെടുത്താൻ ടാറ്റ

0

മുൻനിര റേഞ്ച് റോവർ ലക്ഷ്വറി എസ്‌യുവിയും റേഞ്ച് റോവർ സ്‌പോർട്ടും രാജ്യത്ത് പ്രാദേശികമായി നിർമ്മിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സിൻ്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ ഇന്ന് പ്രഖ്യാപിച്ചു. എസ്‌യുവികൾ പൂനെയിലെ കമ്പനിയുടെ സ്ഥാപനത്തിൽ നിർമ്മിക്കും, യുണൈറ്റഡ് കിംഗ്ഡത്തിന് പുറത്ത് ഈ ആഡംബര എസ്‌യുവികൾ ആദ്യമായി നിർമ്മിക്കുന്നത് ഇതോടെ ഇന്ത്യയെന്ന നേട്ടം സ്വന്തമാകും. കൂടാതെ, പ്രാദേശികമായി നിർമ്മിച്ച എസ്‌യുവികളുടെ വിൽപ്പനയും വിതരണവും ഇന്ന് മുതൽ ആരംഭിക്കും.

എഫ്-പേസ്, ഡിസ്കവറി സ്‌പോർട്, ഇവോക്ക്, വെലാർ എന്നീ നാല് ലാൻഡ് റോവർ മോഡലുകൾ കമ്പനി ഇതിനകം തന്നെ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. ഇപ്പോൾ, മുൻനിര റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട്ട് മോഡലുകൾ ഇതോടൊപ്പം നിർമ്മിക്കും. 1970 മുതൽ യുകെയിലെ സോളിഹളിൽ നിർമ്മാണം നടക്കുന്നുണ്ട്. റേഞ്ച് റോവറിൻ്റെ വരാനിരിക്കുന്ന സമ്പൂർണ-ഇലക്‌ട്രിക് മോഡലിൻ്റെയും ഉയർന്ന പ്രവർത്തനക്ഷമതയുള്ള “എസ്‌വി” വേരിയൻ്റുകളുടെയും ഹബ്ബായി സോളിഹൾ തുടരും.

വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, പ്രാദേശികമായി നിർമ്മിച്ച റേഞ്ച് റോവർ 3.0 ലിറ്റർ HSE LWB ഡീസലിന് 2.36 കോടി രൂപയും പെട്രോൾ ഓട്ടോബയോഗ്രഫി പതിപ്പിന് 2.6 കോടി രൂപയുമാണ് വില (രണ്ടും എക്‌സ് ഷോറൂം വില). റേഞ്ച് റോവർ സ്‌പോർട്ടിന് 1.40 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. ഈ പ്രഖ്യാപനത്തോടൊപ്പം, കമ്പനി റേഞ്ച് റോവർ ഹൗസും ഉദ്ഘാടനം ചെയ്തു .

LEAVE A REPLY

Please enter your comment!
Please enter your name here