ജൂപിറ്ററിനെ സി.എൻ.ജി പതിപ്പിലെത്തിക്കാൻ ടി.വി.എസ്; ലക്ഷ്യമി‌ടുന്നത് ​ഗിയർലസ് ഉപഭോക്താക്കളെ കെെപ്പിടിയിലാക്കുക

0
79

സി.എൻ.ജി പരീക്ഷണങ്ങളിലേക്ക് വാഹനലോകം കടക്കുന്നതോടെ മോട്ടോർ സൈക്കിളിൽ അപ്ഡേഷനുമായി ടി.വി.എസും കടക്കുന്നു.

U740 എന്ന കോഡ് നാമത്തിലുള്ള 125 സിസി സിഎന്‍ജി സ്‌കൂട്ടറിന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് വിവരം. പ്രതിമാസം ഗ്യാസ് അധിഷ്ഠിത സ്‌കൂട്ടറിന്റെ ഏകദേശം 1,000 യൂണിറ്റ് വില്‍ക്കുകയെന്ന മിതമായ ലക്ഷ്യം മാത്രമാണ് കമ്പനിക്കുള്ളത്. ഭാവിയില്‍ പുതിയ ഇരുചക്ര വാഹങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒന്നിലധികം ക്ലീനര്‍ ബദലുകള്‍ വാഗ്ദാനം ചെയ്യുകയും രാജ്യത്തെ മലിനീകരണം കുറയ്ക്കുക എന്ന കമ്പനിയുടെ ഉദ്ദേശത്തേയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിഎന്‍ജി സ്‌കൂട്ടറിന്റെ വരവ്. ജുപ്പിറ്റര്‍ 125 മോഡലിന് നിലവില്‍ 79,299 രൂപയ്ക്കും 90,480 രൂപയ്ക്കും ഇടയിലാണ് എക്‌സ്‌ഷോറൂം വില വരുന്നത് അതിനാല്‍ ടിവിഎസ് ജൂപ്പിറ്റര്‍ സിഎന്‍ജി ലോഞ്ച് ചെയ്യുമ്പോള്‍ ഇതിന്റെ വിലയും ഏകദേശം ഇതിനോടടുത്തായിരിക്കും. 125 സിസി കൂടാതെ ഒരു 110 സിസി ജുപ്പിറ്ററും വിപണിയിലുണ്ട്.

ഒരു ദശാബ്ദക്കാലം മുമ്പ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയതിന് ശേഷം ടിവിഎസ് ജുപ്പിറ്ററിന്റെ മൊത്തം 64.30 ലക്ഷം യൂണിറ്റുകളാണ് വിപണനം ചെയ്തിരിക്കുന്നത്. മോപ്പഡുകള്‍, സ്‌കൂട്ടറുകള്‍, മോട്ടോര്‍സൈക്കിളുകള്‍ എന്നിവ മുതല്‍ ബിഎംഡബ്ല്യുവിനും നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിന് കീഴിലുള്ള വലിയ ബൈക്കുകള്‍ വരെ നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യമുള്ളവരാണ് ടിവിഎസ്. 18 ശതമാനം വിപണി വിഹിതവും 3.15 ദശലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ടിവിഎസ് മോട്ടോര്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളുമാണ് ടിവിഎസ്. കൂടാതെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ കൂടിയാണിവര്‍. രാജ്യത്ത് വില്‍ക്കുന്ന നാലില്‍ ഒന്ന് സ്‌കൂട്ടറുകള്‍ ടിവിഎസില്‍ നിന്നുള്ളതാണ്. പ്രതിവര്‍ഷം കമ്പനി 1 ദശലക്ഷം മോട്ടോര്‍സൈക്കിളുകളും അര ദശലക്ഷം സ്‌കൂട്ടറുകളും വില്‍ക്കുന്നുണ്ട്.

TVS to bring Jupiter to CNG version

LEAVE A REPLY

Please enter your comment!
Please enter your name here