100 സിസി ബൈക്കുകളുമായി ഹോണ്ട എത്തുന്നു; ഷൈൻ 100 പണിയാകുക ഹീറോ സ്പ്ളെണ്ടറിന്

0
54

125 സിസി വിഭാഗത്തിൽ ഹോണ്ട ഷൈനിനെ വെല്ലാൻ ഇന്ന് ഒരു ബൈക്കും നിലവിലില്ല. എന്നാലിതാ 100 സിസിയിൽ പറക്കുന്ന ഹീറോ സ്പളെണ്ടറിന് പണിയുമായി ഹോണ്ട എത്തുകയാണ്. ഷൈൻ 100′ എന്നു പേരിൽ ഹോണ്ട പുതിയ മോഡൽ എത്തിക്കുമ്പോൾ പണി കിട്ടുക ഹീറോയ്ക്ക് ആകും. സാധാരണക്കാർ ഫാമിലി ഓറിയന്റഡ് ആളുകൾക്ക് ഏറ്റവും ഇഷ്ടമേറിയ ബൈക്കാണ് ഹീറോ സ്പെള്ണ്ടർ. എന്നാൽ ഈ കുതിച്ചുചാട്ടം തടയാൻ ലക്ഷ്യമിട്ട് തന്നെയാണ് ഹോണ്ട മുന്നോട്ടുപോകാനൊരുങ്ങുന്നത്.

വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ ഷൈൻ 100 സിസി മോട്ടോർസൈക്കിളിന്റെ മെഗാ ഡെലിവറി ഇവൻ്റുകളും ഹോണ്ട സംഘടിപ്പിച്ചിട്ടുണ്ട്. മൈലേജും താങ്ങാനാവുന്ന വിലയും കാരണം 2023-24 സാമ്പത്തിക വർഷത്തിൽ ജാപ്പനീസ് നിർമാതാക്കൾ 100 സിസി മുതൽ 110 സിസി സെഗ്‌മെൻ്റിൽ ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ടെന്നതും എടുത്തു പറയേണ്ടതാണ്.

2023 മാർച്ച് മാസത്തിലാണ് കമ്പനി ഷൈൻ 100 അവതരിപ്പിക്കുന്നത്. നിലവിൽ 64,900 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയുമായി എത്തിയിരിക്കുന്ന ഈ എൻട്രി ലെവൽ മോഡലിന് ഹോണ്ടയുടെ eSP സാങ്കേതികവിദ്യയോടുകൂടിയ പുതിയ 100 സിസി OBD2 നിലവാരമുള്ള ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് പരമാവധി 7.3 bhp പവറിൽ പരമാവധി 8.05 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

നാല് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനിൽ ഫ്രിക്ഷൻ റിഡക്ഷൻ ടെക്നോളജി, കൂളിംഗ് കാര്യക്ഷമത എന്നിവ നിലനിർത്താൻ പിസ്റ്റൺ കൂളിംഗ് ജെറ്റ്, ഓട്ടോമാറ്റിക് ചോക്ക് ഉള്ള സ്റ്റാർട്ടർ സോളിനോയിഡ് എന്നിവയും കമ്പനി നൽകുന്നുണ്ട്. ഷൈൻ 100 പതിപ്പിനൊപ്പം 10 വർഷത്തെ വാറണ്ടി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ 3 വർഷത്തെ സ്റ്റാൻഡേർഡ് വാണ്ടിയും 7 വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറണ്ടിയുമാണ് ഉൾപ്പെടുന്നത്.

ഡയമണ്ട് ഫ്രെയിമിലാണ് ഷൈൻ 100 സിസി ബൈക്കും കമ്പനി നിർമിച്ചെടുത്തിരിക്കുന്നത്. സംയോജിത ബ്രേക്കിംഗ് സിസ്റ്റം, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ഇൻ-ബിൽറ്റ് സൈഡ് സ്റ്റാൻഡ് എഞ്ചിൻ ഇൻഹിബിറ്റർ, ഡ്യുവൽ റിയർ ഷോക്കുകൾ, ഡ്യുവൽ-പോഡ് ഇൻസ്ട്രുമെൻ്റ് കൺസോൾ, അലുമിനിയം ഗ്രാബ് റെയിൽ, ഹാലൊജൻ ലൈറ്റിംഗ് യൂണിറ്റുകൾ തുടങ്ങിയ സവിശേഷതകളാണ് ബൈക്കിലെ പ്രധാന ഹൈലൈറ്റുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here