തകർപ്പൻ ലുക്കിൽ ഡിസയർ എത്തുന്നു; എഞ്ചിൻ വരെ അടിമുടി മാറും

0
36

മാസങ്ങള്‍ക്ക് മുമ്പാണ് മാരുതി സുസുക്കി പുതിയ സ്വിഫ്റ്റ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചത്. ഈ വാഹനത്തെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള സെഡാന്‍ മോഡലായ ഡിസയറായിരിക്കും ഇനിയെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അവതരണത്തിനുള്ള സമയം കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരും മാസങ്ങളില്‍ ഡിസയറിന്റെ പുതിയ പതിപ്പ് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ മാറ്റങ്ങളുമായായിരിക്കും പുതിയ മോഡലിന്റെ വരവെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ ഡിസൈനില്‍ തുടങ്ങി എന്‍ജിനില്‍ വരെ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ ഡിസയര്‍ എത്തുക.

പുതിയ സ്വിഫ്റ്റിന് സമാനമായ ഫ്രോങ്‌സ്, ബലേനൊ തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഇന്റീരിയര്‍ ലേഔട്ട് ആയിരിക്കും ഡിസയറിലും നല്‍കുക. ബ്രെഷ്ഡ് അലുമിനിയം ഇന്‍സേര്‍ട്ടുകളുടെ അലങ്കാരമായിരിക്കും കാഴ്ചയില്‍ അകത്തളത്തെ ആകര്‍ഷകമാക്കുക. ഒമ്പത് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ എം.ഐ.ഡി, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയ്‌ക്കൊപ്പം സണ്‍റൂഫും ഈ വാഹനത്തില്‍ ഒരുങ്ങിയേക്കുമെന്നാണ് വിലയിരുത്തലുകള്‍.

സ്വിഫ്റ്റിൽ നല്‍കിയതിന് സമാനമായ പ്രൊജക്ഷന്‍ എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റും എല്‍ ഷേപ്പ് ഡി.ആര്‍.എല്ലും ചേര്‍ന്ന ഹെഡ്‌ലാമ്പ് യൂണിറ്റ്, രൂപമാറ്റം വരുത്തിയ റേഡിയേറ്റര്‍ ഗ്രില്ല്, പുതുമയുള്ള ബമ്പര്‍ എന്നിവയായിരിക്കും മുന്‍ഭാഗത്ത് പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍. അലോയി വീലിലായിരിക്കും വശങ്ങളിലെ മാറ്റം. പിന്നിലെ ബമ്പറിലും ടെയ്ല്‍ലാമ്പിലും പുതുമ നല്‍കിയേക്കും.

New Dzire arrives with a stunning look

LEAVE A REPLY

Please enter your comment!
Please enter your name here